LiveTV

Live

Entertainment

‘നഷ്ടപ്പെടുമ്പോഴാണ് എന്തിന്റേയും വില അറിയുന്നത്, സ്വാതന്ത്ര്യവും അങ്ങനെ തന്നെ’ മോഹന്‍ലാല്‍

ലോക്ഡൌണ്‍ കാലത്തെ ക്ഷമയോടെ നേരിടാനും കാത്തിരിക്കാനുമുള്ള സന്ദേശം പങ്ക് വെച്ച് മോഹന്‍ലാലിന്‍റെ പുതിയ ബ്ലോഗ്.

‘നഷ്ടപ്പെടുമ്പോഴാണ് എന്തിന്റേയും വില അറിയുന്നത്, സ്വാതന്ത്ര്യവും അങ്ങനെ തന്നെ’ മോഹന്‍ലാല്‍

ലോക്ഡൌണ്‍ കാലത്തെ ക്ഷമയോടെ നേരിടാനും കാത്തിരിക്കാനുമുള്ള സന്ദേശം പങ്ക് വെച്ച് മോഹന്‍ലാലിന്‍റെ പുതിയ ബ്ലോഗ്. ‘വി ഷാള്‍ ഓവര്‍ കം’ തലക്കെട്ടോടെ ആണ് ഇത്തവണ താരത്തിന്‍റെ ബ്ലോഗ് തുടങ്ങുന്നത്. ലോക്ക് ഡൗണ്‍ തീരാന്‍ 21 ദിവസം കാത്തിരുന്ന ജനതയ്ക്ക് വീണ്ടും കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തെ പരാമര്‍ശിച്ചാണ് മോഹന്‍ലാലിന്‍റെ എഴുത്ത്. നഷ്ടപ്പെടുമ്പോഴാണ് എന്തിന്റേയും വില അറിയുന്നതെന്നും സ്വാതന്ത്ര്യവും അങ്ങനെ തന്നെയാണെന്നും താരം ഓര്‍മിപ്പിക്കുന്നു.

My Latest Blog: "We Shall Overcome" https://blog.thecompleteactor.com/2020/04/we-shall-overcome/

Posted by Mohanlal on Monday, April 20, 2020

കാണാതെ പോയ വീട്ടുവിസ്മയങ്ങളെക്കുറിച്ചും മോഹന്‍ലാല്‍ ഓരോരുത്തരേയുമായ് ഓര്‍മിപ്പിക്കുന്നു. ‘എന്ത് വേഗമായിരുന്നു നമ്മുടെ ഓട്ടത്തിന്, എന്തൊരു ആവേശമായിരുന്നു വെട്ടിപ്പിടിക്കാന്‍, ഈ ഓട്ടത്തിനിടെ നാം കണ്ടതെത്ര! കാണാതെ പോയതെത്ര! കേട്ടതെത്ര, കേള്‍ക്കാതെ പോയതെത്ര...! കണ്ട വിദൂരവിസ്മയങ്ങളേക്കാള്‍ മോഹനം, കാണാതെ പോയ, വീട്ടുവിസ്മയങ്ങളാണെന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞിരിക്കും.’ മോഹന്‍ലാല്‍ കുറിച്ചു.

ലോക്ഡൌണ്‍ നീട്ടിയ സാഹചര്യം പരിഗണിച്ച് എല്ലാവരും കാത്തിരിക്കേണ്ടതുണ്ടെന്നും ക്ഷമയോടെ എല്ലാവരും അതിന് തയ്യാറാകണമെന്നും അദ്ദേഹം തന്‍റെ ബ്ലോഗിലൂടെ പറയുന്നു. ‘രാജ്യം പറഞ്ഞു.....അരുത്, ആയിട്ടില്ല അല്‍പം കൂടി ക്ഷമിക്കൂ നിങ്ങള്‍ക്ക് വേണ്ടി, നമുക്ക് വേണ്ടി, ഈ നാടിന് വേണ്ടി’ മോഹന്‍ലാല്‍ എഴുതി.