LiveTV

Live

Entertainment

'പണ്ട് ചാന്‍സ് ചോദിക്കാന്‍ ചാണക ലോറിയുടെ പുറകില്‍ നിന്ന് പോയിരുന്നു'; ജോജുവിനെക്കുറിച്ച് സംവിധായകനെഴുതിയ പോസ്റ്റ് വൈറല്‍

കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ് എന്ന റിലീസിനൊരുങ്ങുന്ന ചിത്രത്തിന്‍റെ സംവിധായകൻ ജിയോ ബേബിയുടെ കുറിപ്പാണ് വൈറലാകുന്നത്

'പണ്ട് ചാന്‍സ് ചോദിക്കാന്‍ ചാണക ലോറിയുടെ പുറകില്‍ നിന്ന് പോയിരുന്നു'; ജോജുവിനെക്കുറിച്ച് സംവിധായകനെഴുതിയ പോസ്റ്റ് വൈറല്‍

കാലങ്ങള്‍ക്ക് മുമ്പ് സിനിമയിലെത്തിയ വ്യക്തിയാണ് നടന്‍ ജോജു ജോര്‍ജ്. ദേശീയ അവാര്‍ഡിലേക്ക് വരെ നടന്നുകയറിയ ജോജുവിന്‍റെ സിനിമ യാത്രയിലെ ചില നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ് എന്ന റിലീസിനൊരുങ്ങുന്ന ചിത്രത്തിന്‍റെ സംവിധായകൻ ജിയോ ബേബിയുടെ കുറിപ്പാണ് വൈറലാകുന്നത്. കുഞ്ഞു ദൈവം എന്ന ഹൃസ്വ ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ജിയോ ബേബി. ജോജുവായിരുന്നു ചിത്രത്തിലെ നായകൻ. സിനിമയിലെത്താൻ ജോജു അനുഭവിച്ച കഷ്ടപ്പാടിന്റെ കഥകളാണ് ജിയോ ബേബി വിശദീകരിക്കുന്നത്. സ്വന്തം സ്ഥലമായ മാളയിൽ നിന്നും സിനിമയിൽ ചാൻസ് ചോദിക്കാൻ എറണാകുളത്തേക്ക് പോകുന്നത് ചാണകം കൊണ്ടുപോകുന്ന ലോറിയുടെ പിന്നിൽ നിന്നായിരുന്നുവെന്ന് ജിയോ കുറിക്കുന്നു.

സംവിധായകന്‍ ജിയോ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്

25 വർഷങ്ങൾ. ഒരിക്കൽ ജോജു ചേട്ടൻ പറഞ്ഞതാണ്. മാളയിൽ നിന്ന് ചാൻസ് ചോദിക്കാൻ എറണാകുളം വരുന്നത് ചാണകം കൊണ്ടുപോകുന്ന ലോറിയുടെ പിന്നിൽ നിന്നാണ്, ഷർട്ടിൽ ചാണകം ആവാതെ അങ്ങനെ നിന്നു യാത്ര ചെയ്യാൻ ഒരുപാട് കഷ്ടപ്പാടാണ്.

ലോറിയിൽ നിന്ന് ഇറങ്ങി കഴിഞ്ഞാൽ ലിഫ്റ്റ് ചോദിച്ചു ചോദിച്ചു എറണാകുളം എത്തും, തിരിച്ചു പോക്കും ഇങ്ങനെ തന്നെയാണ്. അങ്ങനെ വന്നതാണ് സിനിമയിൽ. വന്നിട്ട് 25 വർഷങ്ങൾ ആയി. അതു കൊണ്ട് ഇവിടെ തന്നെ കാണും. അവാർഡുകൾ തിക്കും തിരക്കും കൂട്ടാത്തെ വന്നു കേറേണ്ടതാണ്. എനിക്ക് മുത്താണ്, എന്ത് പ്രശ്നം വന്നാലും വിളിക്കാൻ ഉള്ള മനുഷ്യൻ ആണ് ജോജു ചേട്ടൻ. ഇനിയും ഞങ്ങളെ വിസ്മയിപ്പിച്ചാലും.’–ജിയോ കുറിച്ചു.