LiveTV

Live

Entertainment

‘പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ചിട്ടുണ്ടോ?’ അമിതാഭ് ബച്ചനോട് ആരാധകന്‍

ലോക്ഡൌണിനിടയില്‍ ആരാധകരുമായ് സംവദിച്ചപ്പോള്‍ ഒരു ആരാധകന്‍ ചോദിച്ച ചോദ്യവും ബച്ചന്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.

‘പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ചിട്ടുണ്ടോ?’ അമിതാഭ് ബച്ചനോട് ആരാധകന്‍

ലോക്ക് ഡൗൺ കാലത്തെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്ക് വെക്കുന്നവരാണ് പല സിനിമാ താരങ്ങളും. തങ്ങളുടെ ലോക്ക് ഡൗൺ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനോടൊപ്പം ആരാധകരോടും താരങ്ങള്‍ കുശലാന്വേഷണങ്ങള്‍ തിരക്കാറുണ്ട്. സോഷ്യൽ മീഡിയയില്‍ എപ്പോഴും സജീവമായി നില്‍ക്കുന്ന താരമാണ് ബോളിവുഡിന്‍റെ സ്വന്തം ‘ബിഗ്ബി’.

പ്രേക്ഷകരോട് സംവദിക്കാനുള്ള ഒരു അവസരവും പാഴാക്കാത്ത താരം കൂടിയാണ് അദ്ദേഹം. ലോക്ഡൌണിനിടയില്‍ ആരാധകരുമായ് സംവദിച്ചപ്പോള്‍ ഒരു ആരാധകന്‍ ചോദിച്ച ചോദ്യവും ബച്ചന്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.

തന്റെ ബ്ലോഗ് 12 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവയ്ക്കാന്‍ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ബിഗ്ബിയോട് പെട്ടെന്നായിരുന്നു ആരാധകന്‍റെ ചോദ്യം. ‘സാർ നിങ്ങൾ എപ്പോഴെങ്കിലും പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചിരുന്നോ? എന്നായിരുന്നു ആരാധകന്റെ ചോദ്യം. പെട്ടെന്നുള്ള ചോദ്യത്തിന് താരവും വളരെ വേഗത്തില്‍ തന്നെ രസകരമായ മറുപടി നല്‍കി. ‘രാവിലെ തന്നെ നല്ല കാര്യങ്ങള്‍ പറഞ്ഞുകൂടേ’ എന്നായിരുന്നു ബച്ചന്റെ ഉത്തരം.

‘പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ചിട്ടുണ്ടോ?’ അമിതാഭ് ബച്ചനോട് ആരാധകന്‍

ബച്ചനോടുള്ള ചോദ്യവും താരത്തിന്‍റെ മറുപടിയും ഇതിനോടകം തന്നെ ട്രെന്‍ഡിങ് ആയിട്ടുണ്ട്. 1984 ല്‍ അലഹബാദില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുകയും വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്ത താരം കൂടിയാണ് അമിതാഭ് ബച്ചന്‍