LiveTV

Live

Entertainment

അമ്മയുടെ അനുഗ്രഹത്തോടെ അരങ്ങേറ്റം; ഷമ്മി തിലകന്‍റെ ഈ ഓര്‍മ്മചിത്രം ആകാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്...

അമ്മയുടെ കാൽതൊട്ടു അനുഗ്രഹം വാങ്ങിയാണ് താരം അരങ്ങിൽ കയറിയത്. എന്തായാലും താരം ക്ലാസിക് നൃത്തം അഭ്യസിച്ചിട്ടുണ്ടെന്നത് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്

അമ്മയുടെ അനുഗ്രഹത്തോടെ അരങ്ങേറ്റം; ഷമ്മി തിലകന്‍റെ ഈ ഓര്‍മ്മചിത്രം ആകാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്...

തന്‍റെ ഭരതനാട്യ അരങ്ങേറ്റത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ആരാധകരെ ഞെട്ടിച്ച് നടൻ ഷമ്മി തിലകൻ. വർഷങ്ങൾക്ക് മുമ്പുള്ള ചിത്രമാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. അമ്മയുടെ കാൽതൊട്ടു അനുഗ്രഹം വാങ്ങിയാണ് താരം അരങ്ങിൽ കയറിയത്. എന്തായാലും താരം ക്ലാസിക് നൃത്തം അഭ്യസിച്ചിട്ടുണ്ടെന്നത് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

'അരങ്ങേറ്റം... അമ്മയുടെ (കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ) പാദങ്ങളിൽ നമസ്കരിച്ച്,' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇത് സർപ്രൈസ് ആണെന്നും ഏതെങ്കിലും സിനിമയിൽ ചുവടുവെക്കുന്നതു കാണാൻ കാത്തിരിക്കുകയാണെന്നുമാണ് കമന്‍റുകള്‍.

മലയാളത്തിലെ ഏറ്റവും അണ്ടർ റേറ്റഡ് നടനാണ് ഷമ്മി തിലകന്‍ എന്നും തിരിച്ചുവരവിനായി കാത്തിരിക്കുന്നു എന്നുമുള്ള ഒരു ആരാധകന്റെ കമന്റിന് താരം നല്‍കിയ മറുപടി നിഘൂടതകള്‍ നിറഞ്ഞതായിരുന്നു. ആശങ്ക കുറഞ്ഞു തുടങ്ങി എന്നാണ് താരം കുറിച്ചത്. ഈ പോസ്റ്റ് കണ്ട് ഏതെങ്കിലും മുതിർന്ന സംവിധായകർ നല്ല വേഷം തരുമെന്നും ഒരു ആരാധകൻ കുറിച്ചു. അതിന് താരം നൽകിയ മറുപടിയും രസകരമായിരുന്നു; ഹരിഹരൻ സാർ സംവിധാനം ചെയ്യുവാൻ പോകുന്ന കുഞ്ചന് നമ്പ്യാർ ചെയ്യാൻ ഞാൻ ഒത്തിരി ആഗ്രഹിക്കുന്നു. ഒരിക്കൽ അദ്ദേഹത്തെ വിളിച്ചു ചോദിക്കുകയും ചെയ്തിരുന്നു..!