LiveTV

Live

Entertainment

കുടുംബത്തെ അപായപ്പെടുത്തണം എന്ന് കരുതുന്നവരാണ് പുറത്തിറങ്ങി നടക്കുന്നത്; വീഡിയോ സന്ദേശവുമായി സല്‍മാന്‍ ഖാന്‍

കുറച്ച് ദിവസത്തിന് സുഹൃത്തുക്കള്‍ക്കൊപ്പം പുറത്ത് പോയില്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്നും പൊലീസിന്‍റെ അടിയില്‍ നിന്ന് രക്ഷപ്പെടാമെന്നും സല്‍മാന്‍ ഓര്‍മിപ്പിക്കുന്നു

കുടുംബത്തെ അപായപ്പെടുത്തണം എന്ന് കരുതുന്നവരാണ് പുറത്തിറങ്ങി നടക്കുന്നത്; വീഡിയോ സന്ദേശവുമായി സല്‍മാന്‍ ഖാന്‍

ലോക്ക്ഡൗൺ ലംഘിച്ച് വീടിന് വെളിയിലിറങ്ങുന്നവർ സ്വന്തം കുടുംബത്തെ പ്രതിസന്ധിയിലാക്കുകയാണെന്ന് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. രാജ്യം മുഴുവൻ വീട്ടിൽ ഇരിക്കുമ്പോൾ നമ്മൾ ജീവിതത്തിന്റെ ബിഗ് ബോസിലാണ് എന്നാണ് സൽമാൻ പറഞ്ഞു തുടങ്ങുന്നത്. രണ്ട് ദിവസം അവധി ആഘോഷിക്കാന്‍ കുടുംബത്തിനൊപ്പം തന്‍റെ ഫാം ഹൌസിലെത്തിയ അദ്ദേഹം ലോക്ക് ഡൌണിനെത്തുടര്‍ന്ന് അവിടെത്തന്നെ തുടരുകയാണ്.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാത്തവർ സ്വന്തം കുടുംബത്തെ രോഗത്തിന്റെ ഭീതിയിലാക്കുകയാണ്. ആവശ്യമില്ലാത്തവർ വീടിനു പുറത്തിറങ്ങുന്നവരാണ് രാജ്യത്തിന്റെ അവസ്ഥ മോശമാക്കുന്നതെന്നും സല്‍മാന്‍ പറഞ്ഞു.

കുറച്ച് ദിവസത്തിന് സുഹൃത്തുക്കള്‍ക്കൊപ്പം പുറത്ത് പോയില്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്നും പൊലീസിന്‍റെ അടിയില്‍ നിന്ന് രക്ഷപ്പെടാമെന്നും സല്‍മാന്‍ ഓര്‍മിപ്പിക്കുന്നു. എല്ലാവര്‍ക്കും ബുദ്ധിമുട്ടുകളുണ്ടെന്നും പൊലീസ് ഇത് ആസ്വദിക്കുന്നുണ്ടെന്നാണ് നിങ്ങള്‍ കരുതരുതെന്നും സല്‍മാന്‍ ഓര്‍മ്മിപ്പിച്ചു. ഇതോടൊപ്പം, രാജ്യത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെയും താരം കടുത്ത സ്വരത്തില്‍ വിമര്‍ശിച്ചു.