LiveTV

Live

Entertainment

‘മനുഷ്യനുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ, അധികാരമുള്ളൂ’ സ്പ്രിംഗ്ലര്‍ വിവാദത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച് ബി. ഉണ്ണികൃഷ്ണൻ

‘ഈ അത്ഭുതത്തെ പരാജയപ്പെടുത്തണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവരുടെ മാനസികാവസ്ഥ, മുഖ്യമന്ത്രിപറഞ്ഞ പോലെ, അങ്ങേയറ്റം വികൃതമാണ്‌’ ബി.ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘മനുഷ്യനുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ, അധികാരമുള്ളൂ’ സ്പ്രിംഗ്ലര്‍ വിവാദത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച് ബി. ഉണ്ണികൃഷ്ണൻ

സ്പ്രിംഗ്ലര്‍ വിവാദത്തില്‍ പ്രതിപക്ഷ ആരോപണങ്ങളെ തള്ളി സംവിധായകനും നിര്‍മ്മാതാവും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണൻ രംഗത്ത്. സംസ്ഥാനത്ത ജനങ്ങളുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിഗ്ളർ വെബ്സൈറ്റിന് നൽകുന്നുവെന്നാരോപിച്ച് പ്രതിപക്ഷം ഉന്നയിച്ച വാദങ്ങളെ തള്ളിയാണ് ബി.ഉണ്ണികൃഷ്ണന്‍ സര്‍ക്കാരിന് പിന്തുണയുമായി എത്തിയത്. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉണ്ണികൃഷ്ണന്‍ ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ചത്.

സ്പ്രിംഗ്ളർ കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾക്ക് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ മറുപടി നല്‍കിയിരുന്നുവെന്നും, അവിടെ അവസാനിക്കേണ്ടിയിരുന്ന പ്രശ്നം പ്രതിപക്ഷം വീണ്ടും ഉയര്‍ത്തിക്കാണിക്കുകയാണെന്നും ഉണ്ണികൃ്ണന്‍ അഭിപ്രായപ്പെട്ടു. ‘റേഷൻ കാർഡുകള്‍ സംബന്ധിച്ചുള്ള വിവരങ്ങൾ കമ്പനിക്ക് കൈമാറിയിട്ടുണ്ടെന്ന ആരോപണത്തിൽ ഒരു കഴമ്പുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. എന്നിട്ടും ഇതേ ആരോപണം വീണ്ടുമുന്നയിക്കുന്നത് ഏതു വിധത്തിലുള്ള മാനസികാവസ്ഥ കൊണ്ടാവും?’ ഉണ്ണികൃഷണന്‍ ചോദിക്കുന്നു.

സംസ്ഥാനത്തെ ആരോഗ്യ മേഖലയെയും പ്രശംസിച്ച സംവിധായകന്‍ ലോകത്തെ തന്നെ മുന്‍നിരയിലാണ് കേരളത്തിലെ ആരോഗ്യരംഗമെന്നും ഏത് മാനദണ്ഡം വെച്ച് നോക്കിയാലും അത് അത്ഭുതം തന്നെയാണെന്നും അഭിനന്ദിച്ചു. ‘ഈ അത്ഭുതത്തെ പരാജയപ്പെടുത്തണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവരുടെ മാനസികാവസ്ഥ, മുഖ്യമന്ത്രിപറഞ്ഞ പോലെ, അങ്ങേയറ്റം വികൃതമാണ്‌.’ ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു

ബി. ഉണ്ണികൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഞാനൊരു ഐ ടി വിദഗ്ദനല്ല. ഐ ടി സർവ്വീസുകളുടെ ഒരു ഉപഭോക്താവ് മാത്രമാണ്. ഒപ്പം വായനയിലൂടെയും മറ്റും കാര്യങ്ങളെ ഗ്രഹിക്കാൻ...

Posted by Unnikrishnan B on Wednesday, April 15, 2020