LiveTV

Live

Entertainment

‘’ഞാന്‍ അന്ധനായിക്കൊണ്ടിരിക്കുകയാണ്’’; ആശങ്കകള്‍ പങ്കുവെച്ച് ബിഗ് ബി

തന്നെ അന്ധത ബാധിച്ചു തുടങ്ങിയിട്ടില്ലെന്ന് ഡോക്ടർമാർ ഉറപ്പ് നൽകുന്നുണ്ടെന്നും മരുന്നുകൾ കണ്ണിലൊഴിക്കുന്നുണ്ടെന്നും ബച്ചൻ പറയുന്നു

‘’ഞാന്‍ അന്ധനായിക്കൊണ്ടിരിക്കുകയാണ്’’; ആശങ്കകള്‍ പങ്കുവെച്ച് ബിഗ് ബി

തന്നെ അന്ധത ബാധിക്കുന്നുണ്ടോയെന്ന ആശങ്ക പങ്കുവച്ച് ബോളിവുഡിന്റെ ബി
ഗ് ബി അമിതാഭ് ബച്ചൻ. തന്റെ ബ്ലോഗിലെഴുതിയ കുറിപ്പിലൂടെയാണ് ബച്ചൻ നിലവിലെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ചിരിക്കുന്നത്.

"മങ്ങിയ കാഴ്ചകളാണ് ഇപ്പോള്‍ കാണുന്നത്. പലപ്പോഴും കാഴ്ചകൾ ഇരട്ടിക്കുന്നതായും അനുഭവപ്പെടുന്നു. എന്നെ പിടികൂടിയിരിക്കുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് പുറമേ അന്ധതയും ബാധിച്ചു തുടങ്ങിയെന്ന യാഥാർഥ്യവുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ് ഞാനിപ്പോൾ. അതേസമയം കണ്ണിന് എന്തെങ്കിലും പ്രശ്നങ്ങൾ തോന്നുമ്പോൾ കുട്ടിക്കാലത്ത് അമ്മ ചെയ്ത് തരാറുണ്ടായിരുന്ന പൊടിക്കൈകൾ ഇപ്പോഴും ചെയ്യാറുണ്ട്.'' ബച്ചൻ പറയുന്നു

കുട്ടിക്കാലത്ത് അമ്മ സാരിത്തലപ്പ് ചെറുതായി ചുരുട്ടി ചൂടാക്കി കണ്ണിൽ വെച്ചുതരുമ്പോള്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്നും അതുപോലെ ചൂടുവെള്ളത്തിൽ ടവൽ മുക്കി കണ്ണിൽ വെക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും ബച്ചന്‍ പറഞ്ഞു. തന്നെ അന്ധത ബാധിച്ചു തുടങ്ങിയിട്ടില്ലെന്ന് ഡോക്ടർമാർ ഉറപ്പ് നൽകുന്നുണ്ടെന്നും മരുന്നുകൾ കണ്ണിലൊഴിക്കുന്നുണ്ടെന്നും ബച്ചൻ പറയുന്നു.