LiveTV

Live

Entertainment

അവന് ഷാരൂഖിനെയും സല്‍മാന്‍ ഖാനെയും ഇഷ്ടമാണ്, പക്ഷെ മുസ്‍ലിമുകളെ പേടിയാണ്; മുസ്‍ലിംകള്‍ക്കെതിരായ അക്രമങ്ങളെക്കുറിച്ച് വീഡിയോയുമായി നടന്‍ അലി ഫസല്‍

കോവിഡ് 19നെത്തുടര്‍ന്ന് രാജ്യത്ത് വര്‍ധിച്ചുവരുന്ന ഇസ്‍ലാമോഫോബിയയെക്കുറിച്ചും മുസ്‍ലിംകള്‍ക്കെതിരായ അക്രമങ്ങളെക്കുറിച്ചുമുള്ള വീഡിയോ പങ്കുവെച്ച് നടന്‍ അലി ഫസല്‍

അവന് ഷാരൂഖിനെയും സല്‍മാന്‍ ഖാനെയും ഇഷ്ടമാണ്, പക്ഷെ മുസ്‍ലിമുകളെ പേടിയാണ്;  മുസ്‍ലിംകള്‍ക്കെതിരായ അക്രമങ്ങളെക്കുറിച്ച് വീഡിയോയുമായി നടന്‍ അലി ഫസല്‍

കോവിഡ് 19നെത്തുടര്‍ന്ന് രാജ്യത്ത് വര്‍ധിച്ചുവരുന്ന ഇസ്‍ലാമോഫോബിയയെക്കുറിച്ചും മുസ്‍ലിംകള്‍ക്കെതിരായ അക്രമങ്ങളെക്കുറിച്ചുമുള്ള വീഡിയോ പങ്കുവെച്ച് നടന്‍ അലി ഫസല്‍. നസീര്‍ ഖാന്‍ എന്ന വ്യക്തി ചെയ്ത വീഡിയോയാണ് താരം ഷെയര്‍ ചെയ്തത്.

ഒരിക്കല്‍ എന്‍റെ സുഹൃത്ത് എന്നോട് പറഞ്ഞു, ഒരിക്കലും ഞാന്‍ ഒരു മുസ്‍ലിം കോളനിക്കകത്തേക്ക് ഒറ്റക്ക് പോയിട്ടില്ല എന്ന്. അവന് മുസ്‍ലിംസിനെ പേടിയാണ്. പക്ഷെ, അവന് ഷാറൂഖ് ഖാനെയും ആമീര്‍ ഖാനെയും സല്‍മാന്‍ ഖാനെയുമെല്ലാം ഇഷ്ടമാണ്. പക്ഷെ, മുസ്‍ലിംകളെ മാത്രമാണ് അവന് പേടി. ശാസ്ത്രത്തില്‍ വലിയ താത്പര്യമുള്ള അവന്‍ എന്നോടൊപ്പം എന്‍ജിനിയറിങ് പഠിച്ചതാണ്. അവന് അബ്ദുള്‍ കലാമിനെപ്പോലെ ഒരു ശാസ്ത്രഞ്ജനാകണം. അദ്ദേഹത്തെ അവന് പേടിയില്ല, പക്ഷെ, മുസ്‍ലിംകളെ മാത്രം അവന് പേടിയാണ്. ആ വീഡിയോയില്‍ പറയുന്നു.

ഭാവനയില്‍ അപകടകാരികളായ, പത്രങ്ങളും രാഷ്ട്രീയക്കാരും സൃഷ്ടിച്ച മുസ്‍ലിംകളെയായിരിക്കും അവന് പേടി. പക്ഷെ, സത്യത്തില്‍ അവര്‍ നല്ലവരാണ്. വീഡിയോയില്‍ പറയുന്നു. ഈ വീഡിയോ പങ്കുവെക്കുന്നതിന് മുമ്പ് മൂന്ന് തവണ ഞാന്‍ അവസാന നിമിഷം വേണ്ടെന്ന് വച്ചു. അതുകൊണ്ടാകാം, നാലാം തവണ ഇത് പോസ്റ്റ് ചെയ്യാന്‍ എനിക്കായത്. വീഡിയോ പങ്കുവെച്ച് അലി എഴുതി.