LiveTV

Live

Entertainment

ആ വാര്‍ത്ത എനിക്കുമൊരു സര്‍പ്രൈസായിരുന്നു; വിവാഹ വാര്‍ത്തകള്‍ നിഷേധിച്ച് നടി കീര്‍ത്തി സുരേഷ്

എങ്ങനെയാണ് അത്തരമൊരു വാര്‍ത്ത പടര്‍ന്നതെന്ന് എനിക്കറിയില്ല

ആ വാര്‍ത്ത എനിക്കുമൊരു സര്‍പ്രൈസായിരുന്നു; വിവാഹ വാര്‍ത്തകള്‍ നിഷേധിച്ച് നടി കീര്‍ത്തി സുരേഷ്

കോവിഡ് വാര്‍ത്തകള്‍ക്കിടയിലും ഈയിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ വാര്‍ത്തയായിരുന്നു ദേശീയ പുരസ്കാര ജേതാവ് കൂടിയായ നടി കീര്‍ത്തി സുരേഷിന്റെ വിവാഹം. മേനക- സുരേഷ് താരദമ്പതികളുടെ മകളുടെ വിവാഹം പ്രമുഖ ബിസിനസുകാരനുമായി തീരുമാനിച്ചുവെന്നും വിവാഹം ഉടനുണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ചില മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത. എന്നാല്‍ ഈ വ്യാജ പ്രചരണങ്ങളെല്ലാം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് കീര്‍ത്തി.

''ആ വാര്‍ത്ത എനിക്കും ഒരു സര്‍പ്രൈസായിരുന്നു. എങ്ങനെയാണ് അത്തരമൊരു വാര്‍ത്ത പടര്‍ന്നതെന്ന് എനിക്കറിയില്ല. ഒന്നു ഞാന്‍ വ്യക്തമായി പറയാം. അത്തരം പ്ലാനുകളൊന്നും ഇപ്പോള്‍ ഇല്ല. ഉടനെ തന്നെ വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ല,''ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു.

 അജയ് ദേവ്ഗണിന്‍റെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ കീര്‍ത്തി സുരേഷ്
Also Read

അജയ് ദേവ്ഗണിന്‍റെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ കീര്‍ത്തി സുരേഷ്

നിരവധി പ്രശ്‌നങ്ങളിലാണ് രാജ്യം. ആ സമയത്ത് എന്റെ വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പ് അല്ല പ്രചരിപ്പിക്കേണ്ടത്. കൊവിഡ് 19 എതിരെയുള്ള പോരാട്ടത്തില്‍ ആയിരിക്കണം ഇപ്പോഴത്തെ ശ്രദ്ധ, അല്ലാതെ ഇത്തരത്തിലുള്ള കിവംവദന്തികളിലല്ലെന്നും താരം പറയുന്നു. സാമൂഹ്യ അകലം പാലിക്കേണ്ടതിനെക്കുറിച്ചും താരം ഓര്‍മ്മപ്പെടുത്തി.

1981ല്‍ അമ്മ മേനക നായിക, ഇപ്പോള്‍ മകളും; രജനിയുടെ നായികയാകാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തില്‍ കീര്‍ത്തി സുരേഷ് 
Also Read

1981ല്‍ അമ്മ മേനക നായിക, ഇപ്പോള്‍ മകളും; രജനിയുടെ നായികയാകാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തില്‍ കീര്‍ത്തി സുരേഷ് 

ബാലതാരമായി സിനിമയിലെത്തിയ കീര്‍ത്തിയ സുരേഷ് തമിഴിലെ ഹിറ്റ് നായികയാണ്. മഹാനടി എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും താരത്തെ തേടിയെത്തി. ഇപ്പോള്‍ വിവിധ ഭാഷകളിലായി നിരവധി അവസരങ്ങള്‍ തേടിയെത്തുന്നുണ്ട്. മലയാളത്തില്‍ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍; അറബിക്കടലിന്റെ സിംഹമാണ് കീര്‍ത്തിയുടെ പുതിയ ചിത്രം. ഗുഡ് ലുക്ക് സഖി, രംഗ് ദേ, അന്നാത്തെ എന്നിവയാണ് കീര്‍ത്തിയുടെ പുതിയ ചിത്രങ്ങള്‍