LiveTV

Live

Entertainment

ദയവായി നിങ്ങളുടെ വാട്ട്സാപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യൂ; ദീപം തെളിയിക്കല്‍ വ്യാജ ചിത്രം പങ്കുവച്ച ബിഗ് ബിയോട് ട്രോളന്‍മാര്‍

വ്യാജചിത്രം പങ്കുവെച്ചതിനു പിന്നാലെ ബച്ചനു നേരെ ട്രോളുകളും വന്നു

ദയവായി നിങ്ങളുടെ വാട്ട്സാപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യൂ; ദീപം തെളിയിക്കല്‍ വ്യാജ ചിത്രം പങ്കുവച്ച ബിഗ് ബിയോട് ട്രോളന്‍മാര്‍

കോവിഡ് തുടങ്ങിയപ്പോള്‍ മുതല്‍ കഷ്ടകാലമാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളായ അമിതാഭ് ബച്ചന്. സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ ബിഗ് ബി പക്ഷെ ട്വിറ്ററില്‍ കൈ വയ്ക്കുമ്പോഴെല്ലാം അതെല്ലാം പൊല്ലാപ്പാവുകയാണ്. ട്വീറ്റ് ചെയ്യുക, നീക്കം ചെയ്യുക എന്നതാണ് ഇപ്പോള്‍ ബിഗ് ബിയുടെ ട്വിറ്ററിലെ പതിവ്. ദീപം തെളിയിക്കലുമായി ബന്ധപ്പെട്ട് ബച്ചന്‍ ഇന്നലെ ട്വിറ്ററില്‍ പങ്കുവച്ച ചിത്രവും ട്രോളുകള്‍ക്ക് ഇരയായി. പക്ഷെ പരിഹാസമേറ്റിട്ടും ഇതുവരെ ഷോലെ താരം ട്വീറ്റ് നീക്കെ ചെയ്തിട്ടില്ല.

ഈച്ചകള്‍ കൊറോണ വൈറസ് പരത്തുമെന്ന് ബച്ചന്‍; താരത്തിനെ തള്ളി ആരോഗ്യവകുപ്പ്, വീഡിയോ നീക്കം ചെയ്ത് ബിഗ്ബി
Also Read

ഈച്ചകള്‍ കൊറോണ വൈറസ് പരത്തുമെന്ന് ബച്ചന്‍; താരത്തിനെ തള്ളി ആരോഗ്യവകുപ്പ്, വീഡിയോ നീക്കം ചെയ്ത് ബിഗ്ബി

കോവിഡ് എന്ന അന്ധകാരത്തെ ഇല്ലാതാക്കാന്‍ ഏപ്രില്‍ 5ന് രാത്രി 9ന് 9 മിനിറ്റ് നേരം വൈദ്യുതി വിളക്കുകള്‍ അണച്ച ശേഷം ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതുപ്രകാരം നിരവധി താരങ്ങള്‍ ഐക്യദീപം തെളിയിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ബച്ചന്‍ പങ്കുവച്ച ചിത്രമാണ് ട്രോളന്‍മാര്‍ ഏറ്റെടുത്തത്. ദീപം തെളിയിക്കലിനിടെ ഇന്ത്യയുടെ സാറ്റ്‌ലൈറ്റ് ചിത്രം എന്ന പേരില്‍ പങ്കുവച്ച ചിത്രം വ്യാജമായിരുന്നു.

ഇന്ത്യ മാത്രം മുഴുവന്‍ വെളിച്ചത്തിലും ചുറ്റുമുള്ള രാജ്യങ്ങള്‍ ഇരുട്ടിലുമായി കാണുന്ന ഭൗമോപരിതലത്തില്‍ നിന്നുള്ള ചിത്രമാണ് അമിതാഭ് ബച്ചന്‍ പങ്കുവെച്ചത്. ലോകം പകച്ചുനില്‍ക്കുമ്പോള്‍ ഇന്ത്യ തിളങ്ങുകയാണ് എന്ന വാചകത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രമാണ് ബച്ചന്‍ ട്വീറ്റ് ചെയ്തത്.എന്നാല്‍ ചിത്രം വ്യാജമായിരുന്നു. മീ ടു മൂവ്‌മെന്റുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്ന് വന്ന വ്യാപകമായ സെര്‍ച്ചിംഗിനെ സൂചിപ്പിക്കാന്‍ വേണ്ടി ഗൂഗിള്‍ ഇട്ട ഫോട്ടോയാണ് എഡിറ്റ് ചെയ്ത് പ്രചരിച്ചത്.

വ്യാജചിത്രം പങ്കുവെച്ചതിനു പിന്നാലെ ബച്ചനു നേരെ ട്രോളുകളും വന്നു. മറ്റൊരു വാട്ട്സാപ്പ് ഫോര്‍വേഡ് വ്യാജ ചിത്രം എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഇത്തരം ചിത്രങ്ങള്‍ എവിടെ നിന്ന് കിട്ടുന്നെന്നും താങ്കളുടെ വാട്സ് അപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യൂ എന്നുമാണ് ചിലര്‍ നിര്‍ദ്ദേശിച്ചത്. വ്യാജ വാര്‍ത്തകളുടെ രാജാവെന്നാണ് ബച്ചനെ ട്വിറ്റേറിയന്‍സ് വിശേഷിപ്പിച്ചത്.