LiveTV

Live

Entertainment

അല്ലിമലര്‍ക്കാവില്‍ പാടി മോദി, മന്ദാരച്ചെപ്പുണ്ടോയുമായി ഒബാമ; ബോറടിച്ചു മടുത്തെങ്കില്‍ ഇതാ ലോകനേതാക്കളുടെ പാട്ട് കേട്ട് പൊട്ടിച്ചിരിക്കാം

ഉഡായിപ്പിന്റെ ഉസ്താദ് എന്ന ഗ്രൂപ്പാണ് ഈ മാഷപ്പ് വീഡിയോകള്‍ക്ക് പിന്നില്‍

അല്ലിമലര്‍ക്കാവില്‍ പാടി മോദി, മന്ദാരച്ചെപ്പുണ്ടോയുമായി ഒബാമ; ബോറടിച്ചു മടുത്തെങ്കില്‍ ഇതാ ലോകനേതാക്കളുടെ പാട്ട് കേട്ട് പൊട്ടിച്ചിരിക്കാം

പ്രളയമായാലും കോവിഡായാലും ട്രോളന്‍മാര്‍ക്ക് ഒരു പോലെയാണ്. വേദനകള്‍ക്കിടയിലും ചിരിക്കാനുള്ള വക അവര്‍ ഉണ്ടാക്കിത്തരും. ഈ ലോക് ഡൌണ്‍ കാലത്തും ട്രോളുകള്‍ക്ക് ഒരു പഞ്ഞവുമില്ല. ചില നിര്‍ദ്ദോഷമായ തമാശകള്‍ ആരെയും വേദനിപ്പിക്കാതെ പൊട്ടിച്ചിരിപ്പിക്കും. അവ പാട്ടിന്റെ രൂപത്തിലാണെങ്കിലോ..ബഹുരസമായിരിക്കുമല്ലേ. ലോകനേതാക്കള്‍ നമ്മുടെ മലയാളം സിനിമാ പാട്ട് പാടിയാല്‍ എങ്ങിനെയിരിക്കും. അല്ലിമലര്‍ക്കാവും മന്ദാരച്ചെപ്പുമൊക്കെയായി മോദിയും ഒബാമയും പൊട്ടിച്ചിരിപ്പിക്കുകയാണ്. ഉഡായിപ്പിന്റെ ഉസ്താദ് എന്ന ഗ്രൂപ്പാണ് ഈ മാഷപ്പ് വീഡിയോകള്‍ക്ക് പിന്നില്‍.

മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ എന്ന സൂപ്പര്‍ഹിറ്റ് ഗാനം ആലപിക്കുന്നത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണെങ്കില്‍ പച്ചക്കറിക്കായ തട്ടില്‍ എന്ന പാട്ടുമായി എത്തിയിരിക്കുന്നത് പ്രസിഡന്റായ ഡൊണാള്‍ഡ് ട്രമ്പാണ്. ചുണ്ടിന്റെ ചലനങ്ങളെല്ലാം കിറുകിത്യമാണ്. തീര്‍ന്നില്ല നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ പാട്ട് മത്സരത്തിലുണ്ട്. അല്ലിമലര്‍ക്കാവില്‍ എന്ന പാട്ടാണ് മോദി പാടിയിരിക്കുന്നത്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സിനിമയില്‍ ഈ പാട്ടുകളെല്ലാം പാടിയ പിന്നണി ഗായകന്‍ എം.ജി ശ്രീകുമാര്‍ അടക്കമുള്ളവര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.