LiveTV

Live

Entertainment

ഈ വെളിച്ചം നമ്മുടെ മനക്കരുത്തിൻ പ്രതീകമാകട്ടെ; മമ്മൂട്ടിക്ക് പിന്നാലെ ദീപം തെളിയിക്കലിന് പിന്തുണയുമായി മോഹന്‍ലാല്‍

രാജ്യം മുഴുവൻ കോവിഡ് പകര്‍ച്ച വ്യാധിക്കെതിരെയുള്ള നിശ്ശബ്‍ദ യുദ്ധത്തിലാണ്

ഈ വെളിച്ചം നമ്മുടെ മനക്കരുത്തിൻ പ്രതീകമാകട്ടെ; മമ്മൂട്ടിക്ക് പിന്നാലെ ദീപം തെളിയിക്കലിന് പിന്തുണയുമായി മോഹന്‍ലാല്‍

കോവിഡ് എന്ന ഇരുട്ടിനെ അകറ്റാന്‍ ഏപ്രില്‍ 5ന് രാത്രി ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി നടന്‍ മോഹന്‍ലാല്‍.

#StayHome #SocialDistancing #Covid19

Posted by Mohanlal on Saturday, April 4, 2020

‘രാജ്യം മുഴുവൻ കോവിഡ് പകര്‍ച്ച വ്യാധിക്കെതിരെയുള്ള നിശ്ശബ്‍ദ യുദ്ധത്തിലാണ്. ഇതുവരെ ആരും കാണാത്ത ശത്രുവിനെതിരെയുള്ള യുദ്ധം. ഒരേ മനസ്സോടെ ഏവരും ശത്രുവിനെ തുരത്താനുള്ള യജ്ഞത്തിലാണ്. ഈ പോരാട്ടത്തിൽ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രാജ്യം മുഴുവൻ ലോക്ഡൗണിലാണ്. ഇന്ന് വൈകിട്ട് 9ന് 9 മിനിറ്റ് ഏവരുടേയും ആത്മാവുകളെ ഉജ്ജ്വലിപ്പിക്കാനായി വിളക്ക് തെളിയിക്കൽ ക്യാമ്പെയ്ൻ നടക്കുകയാണ്. നമ്മുടെ വീടിന് മുമ്പിൽ ഏവരും വിളക്കുകൾ തെളിയിക്കൂ. ഈ പ്രകാശം നമ്മുടെ പ്രതീക്ഷയുടെയും ഒരുമയുടെയും ദീപസ്തംഭം ആകട്ടെ. എല്ലാ ഇന്ത്യക്കാരും ഒരുമിക്കുന്ന ഈ ഒത്തുചേരലിന് എല്ലാ ആശംസകളും, ഈ വെളിച്ചം നമ്മുടെ മനക്കരുത്തിൻ പ്രതീകമാകട്ടെ, ലോകാ സമസ്താ സുഖിനോ ഭവന്തു.’–മോഹൻലാൽ ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.

നടന്‍ മമ്മൂട്ടിയും ദീപം തെളിയിക്കലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.‘കോവിഡെന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി ഒറ്റമനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഇൗ സമയത്ത് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യർഥനപ്രകാരം ഞായറാഴ്ച രാത്രി 9 മണി മുതൽ 9 മിനിറ്റ് നേരം എല്ലാവരും അവരവരുടെ വീടുകളിൽ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും ആശംസകളും. ഐക്യത്തിന്റെ സാഹോദര്യത്തിന്റെയും പ്രതീകമായ ഇൗ സംരംഭത്തിൽ എല്ലാവരും പങ്കു ചേരണമെന്ന് ഞാൻ അഭ്യർഥിക്കുന്നു.’ മമ്മൂട്ടി പറഞ്ഞു

.