LiveTV

Live

Entertainment

ലോക്ക് ഡൌണിനിടെ അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍റെ വസതിയിലെത്തി വിജയ് സേതുപതി

മരണാനന്തര ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം വളരെക്കുറച്ചു പേര്‍ മാത്രമേ സംബന്ധിച്ചിരുന്നുള്ളൂ

ലോക്ക് ഡൌണിനിടെ അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍റെ വസതിയിലെത്തി വിജയ് സേതുപതി

രാജ്യമൊട്ടാകെ ലോക്ക് ഡൌണിലായിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇന്നലെ അന്തരിച്ച മാധ്യമപ്രവര്‍ത്തകന്റെ വസതിയിലെത്തി അദ്ദേഹത്തിന് മരണാനന്തര ആദരവര്‍പ്പിച്ച് വിജയ് സേതുപതി. ചെന്നൈയില്‍ പോരൂരില്‍ അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ നെല്ലായി ഭാരതിയുടെ വീട്ടിലാണ് മക്കള്‍ സെല്‍വന്‍ എത്തിയത്. പൊതുദര്‍ശനത്തിനു വച്ച മൃതശരീരത്തില്‍ പൂക്കളര്‍പ്പിച്ച് അദ്ദേഹത്തിന്റെ ഭാര്യയുടെ കയ്യില്‍ ധനസഹായവും നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.

അന്തരിച്ച നെല്ലായി ഭാരതി പ്രശസ്ത സിനിമാ മാധ്യമപ്രവര്‍ത്തകനാണ്. മരണാനന്തര ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം വളരെക്കുറച്ചു പേര്‍ മാത്രമേ സംബന്ധിച്ചിരുന്നുള്ളൂ. എത്തിച്ചേരാന്‍ പറ്റാതിരുന്നവര്‍ സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. ദളപതി വിജയുമൊത്ത് വിജയ് സേതുപതി അഭിനയിക്കുന്ന ലോകേഷ് കനകരാജിന്‍റെ മാസ്റ്റര്‍ കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ റിലീസ് നീട്ടിവെച്ചിരിക്കയാണ്.