LiveTV

Live

Entertainment

‘കൊയ്പ്പല്ല... കൊർച്ചീസല്ലേ... ഒക്കെ മാറിക്കോളും...’ കോവിഡ് കാലത്ത് ശ്രദ്ധേയമായി ഈ മ്യൂസിക് വീഡിയോ

ഏറെ പ്രത്യേകതകളുള്ള ഈ സ്ക്വയര്‍ ടൈപ് വീഡിയോ സംവിധായകന്‍ സക്കരിയയാണ് തന്‍റെ പേജിലൂടെ റിലീസ് ചെയ്തത്

‘കൊയ്പ്പല്ല... കൊർച്ചീസല്ലേ... ഒക്കെ മാറിക്കോളും...’ കോവിഡ് കാലത്ത് ശ്രദ്ധേയമായി ഈ മ്യൂസിക് വീഡിയോ

കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ഏവരും ഭീതിയോടെ കഴിയവെ, ഡോണ്‍ഡ് ബി അഫ്രൈഡ് എന്ന ഗാനം ശ്രദ്ധയാകര്‍ഷിക്കുന്നു. ലോക്ക് ഡൌണ്‍ കാലത്തെ ക്ഷാമത്തെയും കോവിഡ് പരത്തുന്ന ഭീതിയെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് റാപ് സ്റ്റൈലിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഏറെ പ്രത്യേകതകളുള്ള ഈ സ്ക്വയര്‍ ടൈപ് വീഡിയോ സംവിധായകന്‍ സക്കരിയയാണ് തന്‍റെ പേജിലൂടെ റിലീസ് ചെയ്തത്. നേരത്തെ, പൌരത്വ നിയമവുമായി ബന്ധപ്പെട്ട് ഫാര്‍ഗോ പ്രൊഡക്ഷന്‍സിന്‍റെ ആവൂല എന്ന ഗാനം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നിപ കാലത്തെ പ്രതിസന്ധികള്‍ വരച്ചുകാട്ടുന്ന വൈറസ് എന്ന ചിത്രത്തിലെ സ്പ്രെഡ് ലവ് എന്ന റാപ് പശ്ചാത്തലമാക്കിയ ഗാനവും ജനങ്ങള്‍ ഏറ്റെടുത്തതാണ്. ആ ഗണത്തില്‍ പെടുത്താവുന്ന ഡോണ്‍ഡ് ബി അഫ്രൈഡും കാലിക പ്രസക്തിയുള്ളതാണ്.

ഉകുൽബുക റെക്കോർഡ്സ് സംവിധാനം ചെയ്തിരിക്കുന്ന മ്യൂസിക്
വിഡിയോ നിർമിച്ചിരിക്കുന്നത് അഷ്ഫാഖ് അഹ്മദ് കെ.പിയാണ്. ഹാഷിം പി.ടി, ഇർഫാൻ കോട്ടപ്പറമ്പൻ എന്നിവർ ചേർന്ന പാടിയ പാട്ടിന്‍റെ വരികൾ ഹാഷിം പി.ടിയുടേതാണ്. ബാസിൽ മികാസയാണ് കാമറ ചലിപ്പിച്ചിരിക്കുന്നത്.