LiveTV

Live

Entertainment

ബാറ്റ്മാന്‍റെ മുഖംമൂടിയണിഞ്ഞ് മുംബൈ തെരുവുകളില്‍ ഭക്ഷണം വിതരണം ചെയ്ത് യുവതാരം; വീഡിയോ

സ്വന്തം കാറിൽ മാസ്ക് അണിഞ്ഞ് എത്തുകയായിരുന്നു താരം. ഇതിന്റെ വിഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്

ബാറ്റ്മാന്‍റെ മുഖംമൂടിയണിഞ്ഞ് മുംബൈ തെരുവുകളില്‍ ഭക്ഷണം വിതരണം ചെയ്ത് യുവതാരം; വീഡിയോ

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഒരുപാടുപേര്‍ ഭക്ഷണം കിട്ടാതെ തെരുവിൽ കഴിയുകയാണ്. ഡി.സി കോമിക്സ്ന്‍റെ സൂപ്പർ ഹീറോ കഥാപാത്രമായ ബാറ്റ്മാന്‍റെ മാസ്കുമണിഞ്ഞ് മുംബൈയിലെ തെരുവുകളില്‍ കഴിയുന്നവർക്ക് ഭക്ഷണം വിതരണം ചെയ്തിരിക്കുകയാണ് ഒരു ബോളിവുഡ് നടൻ അലി ഫസല്‍.

സ്വന്തം കാറിൽ മാസ്ക് അണിഞ്ഞ് എത്തുകയായിരുന്നു താരം. ഇതിന്റെ വിഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഡിസി യൂണിവേഴ്സിലെ സുഹൃത്തുക്കളെ വിളിച്ച് കുറച്ച് സാധനങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നാണ് താരം വിഡിയോയിൽ പറയുന്നത്. മുംബൈ നമ്പർ അഞ്ച് പെ‌ട്രോൾ പമ്പിന് സമീപം ഭക്ഷണം ആവശ്യമുള്ള നിരവധി പേരുണ്ടെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിൽ ചെയ്യുന്നവർ പ്രവർത്തനം തുടരണമെന്നും ചെറിയവർ വലിയവർ എന്നില്ലെന്നും താരം വ്യക്തമാക്കി.

നടി റിച്ച ഛഡ്ഡയുമായി താരത്തിന്‍റെ കല്യാണം ഏപ്രിലില്‍ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ കല്യാണം മാറ്റിവെക്കുകയായിരുന്നു. അലി ഫസല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ കാണാം.