LiveTV

Live

Entertainment

ലോക്ക് ഡൗണ്‍ കാലത്ത് 90’ കിഡ്സിന് ഒരു സന്തോഷവാര്‍ത്ത; ശക്തിമാനും മടങ്ങിവരുന്നു

ഏപ്രില്‍ മുതല്‍ സീരിയില്‍ സംപ്രേക്ഷണം ചെയ്തുതുടങ്ങുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി

ലോക്ക് ഡൗണ്‍ കാലത്ത് 90’ കിഡ്സിന് ഒരു സന്തോഷവാര്‍ത്ത; ശക്തിമാനും മടങ്ങിവരുന്നു

90കളിലെ ജനപ്രിയ പരമ്പരകളിലൊന്നായിരുന്നു ശക്തിമാന്‍. ശക്തിമാന്‍ എന്ന പാട്ടോടു കൂടി തുടങ്ങുന്ന ഹിന്ദി സീരിയല്‍ മലയാളികളുടെയും ഇഷ്ടപരമ്പരയായിരുന്നു. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ശക്തിമാന്‍ വീണ്ടും വരികയാണ്. ലോക്ക് ഡൌണ്‍ കാലത്ത് ബോറടിച്ച് വീട്ടിലിരിക്കുന്നവര്‍ക്ക് മുന്നിലേക്കാണ് ദൂരദര്‍ശന്‍ ശക്തിമാന്‍ സംപ്രക്ഷേപണം ചെയ്യുന്നത്.

ലോക്ക്ഡൌണ്‍ കാലത്ത് ജനങ്ങളുടെ ബോറടി മാറ്റാന്‍ രാമായണം സീരിയലിന്റെ പുനഃസംപ്രേഷണവുമായി ദൂരദര്‍ശന്‍
Also Read

ലോക്ക്ഡൌണ്‍ കാലത്ത് ജനങ്ങളുടെ ബോറടി മാറ്റാന്‍ രാമായണം സീരിയലിന്റെ പുനഃസംപ്രേഷണവുമായി ദൂരദര്‍ശന്‍

ഏപ്രില്‍ മുതല്‍ സീരിയില്‍ സംപ്രേക്ഷണം ചെയ്തുതുടങ്ങുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ദൂരദര്‍ശന്‍ ചാനലില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണിക്കാണ് സീരിയല്‍ സംപ്രേഷണം ചെയ്യുക. 1 മണിക്കൂറാണ് ദൈര്‍ഘ്യം. ശക്തിമാന്‍, ചാണക്യ, ഉപനിഷത് ഗംഗ, ശ്രീമാന്‍ ശ്രീമതി എന്നിവയടക്കം അഞ്ച് പ്രധാന സീരിയലുകള്‍ എപ്രില്‍ മുതല്‍ പുനഃസംപ്രഷണം ചെയ്യാനും തീരുമാനമുണ്ട്.

രാമായണത്തിന് പിന്നാലെ ഷാരൂഖിന്റെ സര്‍ക്കസും ദൂരദര്‍ശനില്‍ മടങ്ങിയെത്തുന്നു
Also Read

രാമായണത്തിന് പിന്നാലെ ഷാരൂഖിന്റെ സര്‍ക്കസും ദൂരദര്‍ശനില്‍ മടങ്ങിയെത്തുന്നു

രാമായണവും ഷാരൂഖ് ഖാന്റെ സര്‍ക്കസും വീണ്ടും ദൂരദര്‍ശനിലെത്തിയപ്പോള്‍ മുതല്‍ ശക്തിമാനും വീണ്ടും സംപ്രേക്ഷണം ചെയ്യണമെന്ന് നിരന്തരം ആവശ്യമുയര്‍ന്നിരുന്നു. 1997 സെപ്റ്റംബർ 13-നാണ് ഈ പരമ്പര ആദ്യമായി ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തത്. മുകേഷ് ഖന്ന ആണ് ശക്തിമാൻ എന്ന അമാനുഷിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ദിന്‍കര്‍ ജാനിയാണ് സംവിധാനം.