LiveTV

Live

Entertainment

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി സംഭാവന നല്‍കി സുമലത; നിങ്ങള്‍ക്ക് വലിയൊരു ഹൃദയമുണ്ടെന്ന് ഖുശ്ബു

എല്ലാവരും വീടുകളില്‍ തന്നെ തുടരുക, ഒരു പൗരനെന്ന രീതിയില്‍ സമൂഹത്തിനായി ചെയ്യേണ്ട കാര്യം മറക്കാതിരിക്കുക’’ സുമലത പറഞ്ഞു

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി സംഭാവന നല്‍കി സുമലത; നിങ്ങള്‍ക്ക് വലിയൊരു ഹൃദയമുണ്ടെന്ന് ഖുശ്ബു

തീര്‍ച്ചയായും വലിയ പ്രതിരോധത്തിനൊപ്പം സാമ്പത്തിക പിന്തുണയും വേണ്ട സമയമാണിത്. കോവിഡും ലോക് ഡൌണും പൊതുജനത്തെ ആകെ തളര്‍ത്തിയിരിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കണമെന്ന് പ്രധാനമന്ത്രിയും ആവശ്യപ്പെട്ടിരുന്നു. നിരവധി പേരാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ടിരിക്കുന്നത്. നടിയും എം.പിയുമായ സുമലതയും ഒരു വന്‍തുക നല്‍കിയിരുന്നു. തന്റെ എം.പി ഫണ്ടില്‍ നിന്നും ഒരു കോടി രൂപയാണ് സുമലത നല്‍കിയത്.

''ഒരു തരത്തിലുള്ള നിര്‍ബന്ധത്തിന്റെയും രാഷ്ട്രീയത്തിന്റെയും പുറത്തല്ല. എല്ലാവരും വീടുകളില്‍ തന്നെ തുടരുക, ഒരു പൗരനെന്ന രീതിയില്‍ സമൂഹത്തിനായി ചെയ്യേണ്ട കാര്യം മറക്കാതിരിക്കുക'' സുമലത പറഞ്ഞു.

എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ സംഭാവന ചെയ്ത സുമലത അംബരീഷിനെ അഭിനന്ദിച്ച് നടി ഖുശ്ബു രംഗത്തെത്തി.'നിങ്ങള്‍ക്ക് വലിയൊരു ഹൃദയമുണ്ട്, നിങ്ങളൊരു മാതൃകയാവുകയാണ്', എന്ന സന്ദേശത്തോടെയാണ് ഖുശ്ബു ട്വീറ്റ് ചെയ്തിരിക്കുന്നത്. ഖുശ്ബുവിന് നന്ദി പറഞ്ഞ് സുമലതയും രംഗത്ത് വന്നിട്ടുണ്ട്. സംശയമുള്ളവര്‍ക്കും വിമര്‍ശകര്‍ക്കും നെഗറ്റീവിറ്റി പ്രചരിപ്പിക്കുന്നവര്‍ക്കുമായി, കത്തില്‍ വ്യക്തമായി എംപി ഫണ്ടില്‍ നിന്നുള്ള പണമാണെന്ന് പറയുന്നുണ്ട്.