LiveTV

Live

Entertainment

അജ്മല്‍ വിചാരിച്ചാല്‍ ട്രംപ് മാപ്പിളപ്പാട്ട് പാടും, മെലാനിയ പൊട്ടിച്ചിരിക്കും

അജ്മല്‍ സാബു എന്ന ചങ്ങനാശ്ശേരിക്കാരനാണ് ട്രംപിനെക്കൊണ്ട് മാപ്പിളപ്പാട്ട് പാടിപ്പിച്ചത്

അജ്മല്‍ വിചാരിച്ചാല്‍ ട്രംപ് മാപ്പിളപ്പാട്ട് പാടും, മെലാനിയ പൊട്ടിച്ചിരിക്കും

കോവിഡും അതിനെത്തുടര്‍ന്നുണ്ടായ ലോക് ഡൌണും ഇന്ത്യാക്കാരെ വീട്ടിലിരുത്തിയിരിക്കുകയാണ്. ബോറടിച്ചു മടുക്കുമ്പോള്‍ സോഷ്യല്‍മീഡിയ തന്നെയാണ് ഭൂരിഭാഗം പേര്‍ക്കും ആശ്രയം. ട്രോളുകളും ട്രോള്‍ വീഡിയോകളുമൊക്കെയായി അങ്ങ് ആഘോഷമാക്കും. അങ്ങിനെ യൂത്തന്‍മാര്‍ ആഘോഷമാക്കിയ ഒരു വീഡിയോയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഈ കൊറോണക്കാലത്ത് ആളുകളെ പൊട്ടിച്ചിരിപ്പിച്ചൊരു വീഡിയോ.

ആമിനത്താത്ത എന്ന പാട്ട് കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ആ പാട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാടിയാലോ? ബഹുരസായിരിക്കുമല്ലേ.അജ്മല്‍ സാബു എന്ന ചങ്ങനാശ്ശേരിക്കാരനാണ് ട്രംപിനെക്കൊണ്ട് മാപ്പിളപ്പാട്ട് പാടിപ്പിച്ചത്. അഹമ്മദാബാദില്‍ ട്രംപ് നടത്തിയ പ്രസംഗത്തിന്റെ വിഷ്വലുകള്‍ ചേര്‍ത്തുവെച്ചാണ് മാപ്പിളപ്പാട്ട് വീഡിയോ ഒരുക്കിയിരിക്കുന്നത്.

ബിഗ് ഷോയെ നകുലനാക്കിയ ‘മൊതല്‍’ ദേ ഇതാണ്
Also Read

ബിഗ് ഷോയെ നകുലനാക്കിയ ‘മൊതല്‍’ ദേ ഇതാണ്

റസ്ലിങ് താരം ബിഗ് ഷോയെ മണിച്ചിത്രത്താഴിലെ നകുലനാക്കിയും അജ്മല്‍ സാബു എഡിറ്റ് ചെയ്ത ട്രോള്‍ വീഡിയോ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും ഈ വീഡിയോ കണ്ടവര്‍ പൊട്ടിച്ചിരിച്ചു. ഇപ്പോഴിതാ അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിനെക്കൊണ്ട് ആമിനത്താത്ത എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട് പാടിച്ചും അജ്മല്‍ ഞെട്ടിച്ചിരിക്കുകയാണ്.

ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള വീഡിയോ എഡിറ്റര്‍ കൂടിയാണ് അജ്മല്‍.സഹ സംവിധായകന്‍, ക്യാമറമാന്‍ എന്നിങ്ങനെ അജ്മല്‍ പ്രവര്‍ത്തിക്കാത്ത മേഖലകള്‍ കുറവാണ്.മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ പ്രമുഖ നടന്മാരും സംവിധായകരും ഇന്‍സ്റ്റഗ്രാമില്‍ അജ്മലിന്റെ ഫോളോവേഴ്സ് ആണ്.