LiveTV

Live

Entertainment

സിനിമ മേഖലയിലെ 25000 ദിവസവേതന തൊഴിലാളികള്‍ക്ക് സഹായവുമായി സല്‍മാന്‍ ഖാന്‍

ഇതുപോലെത്തന്നെ സിനിമ മേഖലയില്‍ നിന്ന് കോവിഡ് ബാധിതരെ സഹായിക്കുന്നതിനായി ഒരുപാട് താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്

സിനിമ മേഖലയിലെ 25000 ദിവസവേതന തൊഴിലാളികള്‍ക്ക് സഹായവുമായി സല്‍മാന്‍ ഖാന്‍

സിനിമ മേഖലയിലെ 25,000 ദിവസവേതന തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുമെന്ന് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. വെസ്റ്റേണ്‍ ഇന്ത്യന്‍ സിനി എംപ്ലോയീസ് ഫെഡറേഷനിലൂടെയാണ് സഹായവാഗ്ദാനം താരം ചെയ്തത്. സല്‍മാന്‍ ഖാന്‍റെ ബീയിങ് ഹ്യൂമണ്‍ ഫൌണ്ടേഷനിലൂടെയാണ് സഹായം നല്‍കുകയെന്ന് എഫ്.ഡബ്ല്യു.ഐ.സി.ഇ പ്രസിഡന്‍റ് ബി.എന്‍ തിവാരി പറഞ്ഞു.

സല്‍മാന്‍റെ ബീയിങ് ഹ്യൂമണ്‍ ഫൌണ്ടേഷന്‍ ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. സംഘടനക്ക് കീഴിലെ അഞ്ച് ലക്ഷത്തോളം വരുന്ന ദിവസക്കൂലി തൊഴിലാളികളില്‍ 25000 പേര്‍ അത്യാവശ്യമായി സഹായം ആവശ്യമുള്ളവരാണ്. ഇവര്‍ക്ക് തങ്ങള്‍ സഹായം ചെയ്യാമെന്നും ബീയിങ് ഹ്യൂമണ്‍ അറിയിച്ചു. ഈ 25000 പേരുടെയും ബാങ്ക് ഡീറ്റെയില്‍സ് എടുക്കുകയും ഇവര്‍ക്ക് പണം ലഭിക്കുമെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു. പിടിഐയോട് തിവാരി പറഞ്ഞു.

ഇതുപോലെത്തന്നെ സിനിമ മേഖലയില്‍ നിന്ന് കോവിഡ് ബാധിതരെ സഹായിക്കുന്നതിനായി ഒരുപാട് താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. അക്ഷയ് കുമാര്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി സഹായം നല്‍കിയിരുന്നു. അതുപോലെത്തന്നെ കരണ്‍ ജോഹര്‍, തപ്സീ പന്നു, ആയുഷ്മാന്‍ ഖുറാന, രാകുല്‍ പ്രീത് സിങ്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര തുടങ്ങി നിരവധി താരങ്ങള്‍ സഹായവുമായി മുന്നോട്ട് വന്നിരുന്നു.