LiveTV

Live

Entertainment

ഈച്ചകള്‍ കൊറോണ വൈറസ് പരത്തുമെന്ന് ബച്ചന്‍; താരത്തിനെ തള്ളി ആരോഗ്യവകുപ്പ്, വീഡിയോ നീക്കം ചെയ്ത് ബിഗ്ബി

കൊവിഡ് 19 വൈറസ് മനുഷ്യ വിസർജ്യത്തിൽ കൂടുതൽ കാലം ജീവിക്കുമെന്നാണ് താരം പറയുന്നത്

ഈച്ചകള്‍ കൊറോണ വൈറസ് പരത്തുമെന്ന് ബച്ചന്‍; താരത്തിനെ തള്ളി ആരോഗ്യവകുപ്പ്, വീഡിയോ നീക്കം ചെയ്ത് ബിഗ്ബി

കൊറോണ ഭീതിയിലാണ് ലോകം. ഓരോ മണിക്കൂറിലും നിരവധി പേരുടെ ജീവനെടുത്തുകൊണ്ട് ഈ മഹാമാരി പടര്‍ന്നുകൊണ്ടിരിക്കുകയാണ്. വൈറസ് എങ്ങിനെ മനുഷ്യരിലേക്കെത്തി എന്നതിന് ഇതുവരെയും സ്ഥിരീകരണമുണ്ടായിട്ടില്ല. എന്നിരുന്നാലും വൈറസിനെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ച് നിരവധി വ്യാജപ്രചരണങ്ങള്‍ സോഷ്യല്‍മീഡിയയിലും പ്രചരിക്കുന്നുണ്ട്. ഇത്തരം അബദ്ധ ധാരണകള്‍ പ്രചരിപ്പിക്കുന്നതില്‍ താരങ്ങളും ഒട്ടും പിന്നിലല്ല. കയ്യടി ശബ്ദം വൈറസിനെ നിര്‍വീര്യമാക്കുമെന്ന ട്വീറ്റിന് പിന്നാലെ അടുത്ത വിവാദ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബി.തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഈച്ചകള്‍ കൊറോണ വൈറസ് പരത്തുമെന്ന് ബച്ചന്‍; താരത്തിനെ തള്ളി ആരോഗ്യവകുപ്പ്, വീഡിയോ നീക്കം ചെയ്ത് ബിഗ്ബി

ലാൻസെറ്റ് നടത്തിയ കൊറോണ പഠനത്തെ കുറിച്ചാണ് ബച്ചന്‍ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. കൊവിഡ് 19 വൈറസ് മനുഷ്യ വിസർജ്യത്തിൽ കൂടുതൽ കാലം ജീവിക്കുമെന്നാണ് താരം പറയുന്നത്. റെസ്പിറേറ്ററി സാമ്പിളുകളിൽ ജീവിക്കുന്നതിൽ കൂടുതൽ കാലയളവിൽ അവ മനുഷ്യ വിസർജ്യത്തിൽ ഉണ്ടാവും. ശൗചാലയങ്ങൾ ശീലമാക്കൂ. ഇന്ത്യ നമുക്ക് ഒരുമിച്ച് കൊറോണയെ തോൽപിക്കാം എന്ന അടിക്കുറിപ്പോടെയാണ്‌ ബച്ചൻ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

@amitabhbachchan ❤ A study in the @TheLancet shows that coronavirus lingers on human excreta much longer than in respiratory samples. Come on India, we are going to fight this! Use your toilet: हर कोई, हर रोज़, हमेशा । Darwaza Band toh Beemari Band! @swachhbharat @narendramodi @pmoindia @bachchan @shwetabachchan #50yrsofBigB #BigB #amitabhbachchan ❤ #ABEFTeam #bachchan #amitabh #bollywood ❤ #jayabachchan #abhishekbachchan #aishwaryaraibachchan #aishwaryarai #photography #navyananda #shwetabachchan #BRAHMASTRA #ThugsOfHindostan #shahrukhkhan #JHUND #katrinakaif #COVID19 #آمیتاب_باچان #بالیوود #بازیگر #خواننده #نویسنده #کارگردان #کاتریناکیف #کرونا

A post shared by Amitabh Bachchan (@amitabhbachchan.ab) on

‘’ഇന്ന് നിങ്ങളുമായി വളരെ പ്രധാനപ്പെട്ട് ഒരു കാര്യം ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യം കൊറോണ വൈറസുമായി പോരാടുകയാണ്. ഈ പോരാട്ടത്തിൽ നിങ്ങളും ഒരു പ്രാധാന പങ്ക് വഹിക്കണം.കൊറോണ വൈറസ് മനുഷ്യ വിസര്‍ജ്ജനത്തില്‍ ആഴ്ചകളോളം നിലനില്‍ക്കുമെന്ന് ചൈനയിലെ വിദഗ്ധര്‍ അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നുണ്ട്. ആരെങ്കിലും കൊറോണ വൈറസിൽ നിന്നും രക്ഷനേടി വരുകയാണെങ്കിലും, കൊറോണ വൈറസിന് മനുഷ്യ വിസർജ്യത്തിൽ ജീവിക്കാൻ കഴിയും.ഒരു ഈച്ച ഈ വിസർജ്യത്തിൽ ഇരുന്നതിനു ശേഷം മനുഷ്യരുടെ ഭക്ഷണത്തിൽ ഇരുന്നാൽ അതിലൂടെ കൊറോണ പടരാൻ സാധ്യതയുണ്ടെന്നും’’ ബച്ചൻ പറയുന്നുണ്ട്.

എന്നാല്‍ ബച്ചൻ പങ്കുവച്ച വീഡിയോക്കെതിരെ ആരോഗ്യ വകുപ്പും രംഗത്ത് എത്തിയതോടെ സംഗതി ആകെ പുലിവാലായി. കൊറോണ വൈറസ് ഈച്ചകളിലൂടെ പകരില്ലെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറയുന്നുമുണ്ട്."ഞാന്‍ ട്വീറ്റ് കണ്ടിട്ടില്ല, പക്ഷേ ഇത് ഒരു പകര്‍ച്ചവ്യാധിയാണ്, ഈച്ചകളിലൂടെ പടരില്ല" എന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. വിവാദമായപ്പോള്‍ ബച്ചന്‍ വീഡിയോ നീക്കം ചെയ്യുകയും ചെയ്തു.

നേരത്തെ കൊറോണ വൈറസുമായി ബന്ധപ്പെട്ട ബച്ചന്റെ വേറൊരു ട്വീറ്റും നീക്കം ചെയ്തിരുന്നു.ജനതാ കര്‍ഫ്യൂവിന്റെ സമയത്ത് കയ്യടിക്കാനും പാത്രങ്ങള്‍ തമ്മിലടിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.ഇതിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടെത്തിയ ബച്ചന്റെ ട്വീറ്റ് വിവാദമായപ്പോള്‍ ഡിലീറ്റ് ചെയ്തിരുന്നു.