LiveTV

Live

Entertainment

‘കഭി ഖുശി കഭി ഗം’ മലയാളത്തിലേക്ക് റീമേക്ക് ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ടെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ്

കാസ്റ്റിംഗ് മാത്രമാണ് വെല്ലുവിളിയെന്നും ജോബി പറയുന്നു

‘കഭി ഖുശി കഭി ഗം’ മലയാളത്തിലേക്ക് റീമേക്ക് ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ടെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ്

അമിതാഭ് ബച്ചന്‍,ഷാരൂഖ് ഖാന്‍, കജോള്‍ തുടങ്ങി വമ്പന്‍താരനിര അണിനിരന്ന ചിത്രമായിരുന്നു 2001ല്‍ പുറത്തിറങ്ങിയ കഭി ഖുശി കഭി ഗം. എത്ര കണ്ടാലും മടുപ്പ് തോന്നാത്ത ചിത്രമെന്നാണ് ഈ സിനിമയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് പ്രശസ്ത നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ്. കാസ്റ്റിംഗ് മാത്രമാണ് വെല്ലുവിളിയെന്നും ജോബി പറയുന്നു.

ജോബി ജോര്‍ജ്ജ്
ജോബി ജോര്‍ജ്ജ്

2001 ഡിസംബര്‍ 14നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. കരൺ ജോഹർ തിരക്കഥയെഴുതിയ ഈ ചിത്രം സംവിധാനം ചെയ്തത് യഷ് ജോഹറാണ്. ജയ ബച്ചന്‍, ഹൃതിക് റോഷന്‍, കരീന കപൂര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. തികച്ചും ഒരു കുടുംബ ചിത്രമായിരുന്നു കഭി ഖുശി കഭി ഗം. ഇന്ത്യയിലും വിദേശത്തും വന്‍വിജയം നേടിയ ചിത്രം അഞ്ച് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. കഭീ അൽവിദാ നാ കെഹ്ന(2006) റെക്കോർഡ് തകർക്കുന്നതുവരെ ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രരരമായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായിരുന്നു.

ജോബി ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കഭി ഖുശി കഭി ഗം ഇന്ന് കൂടി ആയപ്പോൾ 100 പ്രാവശ്യം കണ്ടു എന്തോ ഒരിക്കൽ പോലും ബോറടിക്കുകയോ ഫോർവേഡ് ചെയ്യാൻ തോന്നാത്തതുമായ ഒരു മനോഹര സിനിമ ആയുസും ആരോഗ്യവും ഉണ്ടേൽ മലയാളത്തിൽ കുറച്ചു മാറ്റങ്ങൾ വരുത്തി ചെയ്യണം എന്ന് അതിയായ മോഹം ഉണ്ട്. പ്രൊഡക്ഷൻ മാത്രം ഗുഡ്‌വിൽ.. ബാക്കിയൊക്കെ വിവരമുള്ളവർ. വെല്ലുവിളി കാസ്റ്റിംഗ് മാത്രം.

Kabhi Khushi Kabhie Gham ഇന്ന് കൂടി ആയപ്പോൾ 100 പ്രാവശ്യം കണ്ടു എന്തോ ഒരിക്കൽ പോലും ബോറടിക്കുകയോ ഫോർവേഡ് ചെയ്യാൻ...

Posted by Joby George on Wednesday, March 25, 2020