LiveTV

Live

Entertainment

ലോക്ക് ഡൗണിനെക്കാള്‍ ട്വിറ്ററില്‍ ട്രെന്‍റിങ്ങായി രാജമൗലി ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍

പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ രാജ്യത്തെ 21 ദിവസം ലോക് ഡൌണ്‍ പ്രഖ്യാപനത്തെക്കാള്‍ ട്വിറ്ററില്‍ ഇപ്പോള്‍ ട്രെന്‍റിങ്ങും ട്വീറ്റുകളുടെ എണ്ണവും കൂടുതല്‍ മറ്റൊരു ഹാഷ്ടാഗിനാണ്

ലോക്ക് ഡൗണിനെക്കാള്‍ ട്വിറ്ററില്‍ ട്രെന്‍റിങ്ങായി രാജമൗലി  ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍

പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ രാജ്യത്തെ 21 ദിവസം ലോക് ഡൌണ്‍ പ്രഖ്യാപനത്തെക്കാള്‍ ട്വിറ്ററില്‍ ഇപ്പോള്‍ ട്രെന്‍റിങ്ങും ട്വീറ്റുകളുടെ എണ്ണവും കൂടുതല്‍ മറ്റൊരു ഹാഷ്ടാഗിനാണ്. ബാഹുബലിക്ക് ശേഷം ബ്രഹ്മാണ്ഡ സംവിധായകന്‍ എസ്.എസ് രാജമൌലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍. #RRRMotionPoster എന്ന ഹാഷ്ടാഗ് സാമൂഹ്യമാധ്യമങ്ങളില്‍ ട്രെന്‍റിങ് ആവുമ്പോള്‍ ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്ററിന് വന്‍ വരവേല്‍പ്പാണ് ചിത്രത്തിന് ലഭിക്കുന്നത്.

ജൂനിയര്‍ എന്‍.ടി.ആര്‍, രാംചരണ്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ് തുടങ്ങി നീണ്ട താരനിരയുമായെത്തുന്ന ചിത്രം വലിയ പ്രതീക്ഷകളാണ് വെച്ചുപുലര്‍ത്തുന്നത്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൌലിയൊരുക്കുന്ന ചിത്രം എന്നത് തന്നെയാണ് ഇതിന് പ്രധാന കാരണം. റൈസ്, റിവോള്‍ട്ട്, റോര്‍ എന്നാണ് ആര്‍.ആര്‍.ആര്‍ എന്നതിന്‍റെ പൂര്‍ണ്ണരൂപം. രൌദ്രം, രണം, രുതിരം എന്നും ഇതിന് വ്യാഖ്യാനമുണ്ട്.

ലോക്ക് ഡൗണിനെക്കാള്‍ ട്വിറ്ററില്‍ ട്രെന്‍റിങ്ങായി രാജമൗലി  ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍

സംവിധായകന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡിവിവി ധനയ്യയാണ് നിര്‍മ്മാതാവ്. വി. വിജയേന്ദ്ര പ്രസാദിന്‍റെയാണ് കഥ. കെ.കെ സെന്തില്‍ കുമാര്‍ ഛായാഗ്രഹണവും സാബു സിറില്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. ബാഹുബലിയുടെ സംഗീത സംവിധായകന്‍ എം.എം കീരവാണിയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം 2021 ജനുവരിയില്‍ റിലീസാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.