LiveTV

Live

Entertainment

മോഹന്‍ലാലിനെതിരെ കേസെടുത്തെന്ന പ്രചരണം തെറ്റ്- മനുഷ്യാവകാശ കമ്മീഷന്‍

ചൊവ്വാഴ്ച മോഹന്‍ലാലിന്‍റെ കൊറോണ വൈറസ് സംബന്ധിച്ച പ്രചരണത്തിനെതിരെ ഒരു പരാതി ഓണ്‍ലൈനില്‍ ലഭിച്ചിരുന്നു

മോഹന്‍ലാലിനെതിരെ കേസെടുത്തെന്ന പ്രചരണം തെറ്റ്- മനുഷ്യാവകാശ കമ്മീഷന്‍

ജനതാ കര്‍ഫ്യു ദിനത്തില്‍ മോഹന്‍ലാല്‍ അശാസ്ത്രീയമായ രീതിയില്‍ പ്രചരണങ്ങള്‍ പടച്ചുവിടുന്നുവെന്നാരോപിച്ച് മനുഷ്യാവകാശ കമ്മീഷന്‍ മോഹന്‍ലാലിനെതിരെ കേസെടുത്തെന്ന പ്രചരണം തെറ്റ്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ തന്നെ പത്രക്കുറിപ്പ് ഇറക്കി കാര്യങ്ങള്‍ വിശദീകരിച്ചു.

ചൊവ്വാഴ്ച മോഹന്‍ലാലിന്‍റെ കൊറോണ വൈറസ് സംബന്ധിച്ച പ്രചരണത്തിനെതിരെ ഒരു പരാതി ഓണ്‍ലൈനില്‍ ലഭിച്ചിരുന്നു. സ്വാഭാവിക നടപിടക്രമം എന്ന നിലയില്‍ ആ പരാതിക്ക് നമ്പറിട്ടു എന്നതൊഴിച്ച് നിര്‍ത്തിയാല്‍ പ്രസ്തുത പരാതി കമ്മീഷന്‍ കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ല. പത്രക്കുറിപ്പില്‍ മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കുന്നു.