LiveTV

Live

Entertainment

ജനങ്ങളോട് വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ടതിന് എനിക്ക് കിട്ടിയ മറുപടിയാണിത്!

സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക് ഡൌണിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്

ജനങ്ങളോട് വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ടതിന് എനിക്ക് കിട്ടിയ മറുപടിയാണിത്!

കൊറോണക്കെതിരെ സര്‍ക്കാരും സമൂഹവും ഒറ്റക്കെട്ടായി നിന്ന് പോരാടുകയാണ്. നമ്മളൊന്നു ചുവടു പിന്നോട്ട് വച്ചാല്‍ രക്ഷപ്പെടുന്നത് ഒരു വലിയ സമൂഹമാണ്. അതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ നമ്മെ വീട്ടിലിരുത്തിയിരിക്കുന്നത്. എന്നാല്‍ ഇതിനൊന്നും വില കല്‍പിക്കാത്ത ചിലരുണ്ട്. നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില പോലും നല്‍കാതെ പുറത്തിറങ്ങി നടക്കുന്നവര്‍ സര്‍ക്കാരിനെ മാത്രമല്ല, സ്വന്തം ജീവനെ തന്നെയാണ് അവഗണിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക് ഡൌണിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രത്യേകിച്ചും സിനിമാതാരങ്ങള്‍. എന്നാല്‍ ജനങ്ങളോട് വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ട് നടി മഞ്ജിമ ചെയ്ത ട്വീറ്റിന് താഴെ മോശപ്പെട്ട കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

ഈ അവസ്ഥയിലും ആളുകൾ വീട്ടിലിരിക്കാൻ കൂട്ടാക്കാത്തതിന്റെ കാരണം തനിക്ക് മനസ്സിലാകുന്നില്ല എന്നതായിരുന്നു മഞ്ജിമയുടെ ട്വീറ്റ്. ഇതിനു താഴെ വീട്ടിലിരുന്നാൽ ഭക്ഷണം നിങ്ങൾ വീട്ടിൽ കൊണ്ടുത്തരുമോ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

“ജനങ്ങളോട് വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ടതിന് എനിക്ക് കിട്ടുന്ന മറുപടിയാണിത്. ജോലിക്ക് പോകാതെ വീട്ടില്‍ തന്നെ ഇരിക്കുന്നത് ചിലര്‍ക്ക് എളുപ്പമാണെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി സഹോദരാ.. ഞങ്ങള്‍ക്കാര്‍ക്കും പണം ആകാശത്തു നിന്നും പൊട്ടി വീഴില്ല..” എന്നായിരുന്നു മഞ്ജിമയുടെ മറുപടി.