LiveTV

Live

Entertainment

കോവിഡ് 19; സിനിമ മേഖലയിലും പൂര്‍ണമായ ലോക്ഡൌണ്‍

നിലവില്‍ സെന്‍സറിങ് നടപിടികള്‍ പുരോഗമിക്കുന്ന എല്ലാ ചിത്രങ്ങളുടെയും സ്ക്രീനിങ് നിര്‍ത്തിവെക്കാനും തീരുമാനമായി

കോവിഡ് 19; സിനിമ മേഖലയിലും പൂര്‍ണമായ ലോക്ഡൌണ്‍

കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ സിനിമ മേഖലയും പൂര്‍ണമായി നിര്‍ത്തിവെച്ചു. പല രീതിയിലും നിയന്ത്രണങ്ങള്‍ രാജ്യത്ത് കര്‍ശനമാകുമ്പോള്‍ സിനിമകളുടെ സെന്‍സറിങ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സി.ബി.എഫ്.സി തീരുമാനിക്കുകയായിരുന്നു. സി.ബി.എഫ്.സി ചെയര്‍മാന്‍ പ്രസൂന്‍ ജോഷിയാണ് ഉത്തരവിറക്കിയത്.

നിലവില്‍ സെന്‍സറിങ് നടപിടികള്‍ പുരോഗമിക്കുന്ന എല്ലാ ചിത്രങ്ങളുടെയും സ്ക്രീനിങ് നിര്‍ത്തിവെക്കാനും തീരുമാനമായി. എന്നാല്‍, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍, സൂക്ഷ്മ പരിശോധന തുടങ്ങിയവക്ക് മുടക്കമുണ്ടാകില്ല. ഇത്തരം ജോലികള്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്നതാണ്. ഈ മാസം 31ന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം മാത്രമേ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനം എടുക്കുകയുള്ളൂ. തിരുവനന്ദപുരം ഉള്‍പ്പെടെ ഒമ്പത് കേന്ദ്രങ്ങളും അടച്ചിടും.

കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ സിനിമ-സീരിയല്‍ ഷൂട്ടിങുകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. തീയേറ്ററുകളും അടച്ചിട്ടു.