LiveTV

Live

Entertainment

കൊറോണ വൈറസിനെ നശിപ്പിക്കാന്‍ രജനികാന്ത് എന്താണ് ഒന്നും ചെയ്യാത്തത്? സ്റ്റൈല്‍ മന്നനെ ട്രോളി രാം ഗോപാല്‍ വര്‍മ്മ

കാര്യം ബോളിവുഡിലെ പ്രമുഖ സംവിധായകനാണെങ്കിലും രജനിയുടെ ആരാധകര്‍ക്ക് ഈ ട്വീറ്റ് അത്ര പിടിച്ചില്ല

കൊറോണ വൈറസിനെ നശിപ്പിക്കാന്‍ രജനികാന്ത് എന്താണ് ഒന്നും ചെയ്യാത്തത്? സ്റ്റൈല്‍ മന്നനെ ട്രോളി രാം ഗോപാല്‍ വര്‍മ്മ

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ കളിയാക്കാനുള്ള ഒരു അവസരവും സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ പാഴാക്കാറില്ല. കിട്ടുന്ന സമയങ്ങളിലെല്ലാം രജനിക്കിട്ട് ഒന്നു കൊട്ടുകയും ചെയ്യും ആര്‍.ജി.വി. കോവിഡിന്റെ പശ്ചാത്തലത്തിലുള്ള രജനിയുടെ ട്വീറ്റ് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വര്‍മ്മ രജനിയെ കളിയാക്കി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് കൊറോണ വൈറസിനെ നശിപ്പിക്കാന്‍ രജനികാന്ത് ഒന്നും ചെയ്യാത്തത് എന്നായിരുന്നു വര്‍മ്മയുടെ ട്വിറ്ററിലൂടെയുള്ള ചോദ്യം.

കാര്യം ബോളിവുഡിലെ പ്രമുഖ സംവിധായകനാണെങ്കിലും രജനിയുടെ ആരാധകര്‍ക്ക് ഈ ട്വീറ്റ് അത്ര പിടിച്ചില്ല. വര്‍മ്മയെ വിമര്‍ശിച്ചുകൊണ്ട് അവര്‍ രംഗത്തെത്തുകയും ചെയ്തു.

ഇതാദ്യമായിട്ടല്ല ആര്‍.ജി.വി രജനിയെ വിമര്‍ശിക്കുന്നത്. 2.0ന്റെ റിലീസിന്റെ സമയത്താണ് രജനീകാന്തിനെ കാണാന്‍ കൊള്ളില്ലെന്നും സൌന്ദര്യം സൂപ്പര്‍താര പദവിക്ക് അനിവാര്യമല്ലെന്ന് തെളിയിച്ച നടനാണ് രജനിയെന്നുമായിരുന്നു രാം ഗോപാലിന്റെ കമന്റ്. ഇതിനെതിരെ പ്രതികരിച്ച രജനിയുടെ ആരാധകരെ സംവിധായകന്‍ ചവറുകളെന്നാണ് വിശേഷിപ്പിച്ചത്.

പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യൂവിന് പിന്തുണയറിയിച്ചുകൊണ്ട് രജനി ഒരു വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.വൈറസിന്റെ സമൂഹവ്യാപനം തടയുന്നതിന്റെ പ്രാധാന്യം വിവരിക്കുന്നതിനിടയില്‍ 12 മുതല്‍ 14 മണിക്കൂര്‍ വരെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങാതിരുന്നാല്‍ വൈറസ് പടരുന്നത് തടയാമെന്നുമായിരുന്നു രജനി പറഞ്ഞത്. പിന്നീട് വീഡിയോയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്ന് പറഞ്ഞ് വീഡിയോ നീക്കം ചെയ്യുകയായിരുന്നു.