LiveTV

Live

Entertainment

എല്ലാവരും സുരക്ഷിതരായിരിക്കുക; കൊറോണക്കെതിരെ ബോധവത്ക്കരണവുമായി താരദമ്പതികളുടെ ഡോക്ടര്‍ മകന്‍

യുവനടനും ഡോക്ടറുമായ ശ്രാവണും പൊതുജനങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

എല്ലാവരും സുരക്ഷിതരായിരിക്കുക; കൊറോണക്കെതിരെ ബോധവത്ക്കരണവുമായി താരദമ്പതികളുടെ ഡോക്ടര്‍ മകന്‍

കോവിഡ് ബാധിച്ചവരുടെ എണ്ണം അനുനിമിഷം കൂടിക്കൊണ്ടിരിക്കുകയാണ്. ഈ മഹാമാരിയെ പ്രതിരോധിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് എവിടെയും. മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും വ്യക്തികളും പ്രസ്ഥാനങ്ങളും സമൂഹത്തിലെ എല്ലാ രംഗത്തുള്ളവരും ബോധവത്ക്കരണവുമായി സജീവമാണ്. സിനിമാതാരങ്ങളും ആരാധകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. യുവനടനും ഡോക്ടറുമായ ശ്രാവണും പൊതുജനങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

Covid-19 awareness: Some useful tips that can be followed, hope it helps:):) #breakthechain #socialdistancing...

Posted by Sunny Saritha on Sunday, March 22, 2020

മുകേഷിന്റെയും നടി സരിതയുടെയും മകനാണ് ഡോ.ശ്രാവണ്‍. കല്യാണം എന്ന സിനിമയില്‍ നായകനായും ശ്രാവണ്‍ അഭിനയിച്ചിട്ടുണ്ട്. യു.എ.ഇയില്‍ ഡോക്ടറായി ജോലി ചെയ്യുന്ന ശ്രാവണ്‍ കൊറോണയുടെ ലക്ഷണങ്ങളെക്കുറിച്ചും പാലിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുമാണ് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്. അടിക്കടി കൈകള്‍ കൊണ്ട് മുഖത്ത് സ്പര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും ശ്രാവണ്‍ പറയുന്നു.

എല്ലാവരും സുരക്ഷിതരായിരിക്കുക; കൊറോണക്കെതിരെ ബോധവത്ക്കരണവുമായി താരദമ്പതികളുടെ ഡോക്ടര്‍ മകന്‍