LiveTV

Live

Entertainment

മകന്‍ ഐസൊലേഷനില്‍; ഗ്ലാസ് വിന്‍റോക്ക് അപ്പുറത്ത് നിന്ന് സംസാരിച്ച് സുഹാസിനി

സര്‍ക്കാരിന്‍റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ തങ്ങള്‍ പാലിക്കുകയാണെന്നും സുഹാസിനി പറഞ്ഞു

മകന്‍ ഐസൊലേഷനില്‍; ഗ്ലാസ് വിന്‍റോക്ക് അപ്പുറത്ത് നിന്ന് സംസാരിച്ച് സുഹാസിനി

ഐസൊലേഷനില്‍ കഴിയുന്ന മകനോട് ചില്ലുകൂട്ടിന് പുറത്ത് നിന്ന് സംസാരിക്കുന്ന വീഡിയോ പുറത്ത് വിട്ട് നടി സുഹാസിനി. സംവിധായകന്‍ മണിരത്നത്തിന്‍റെയും സുഹാസിനിയുടെയും മകന്‍ നന്ദന്‍ മാര്‍ച്ച് 18നാണ് ലണ്ടനില്‍ നിന്നുമെത്തിയത്. നന്ദന് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും സ്വയം ഐസൊലഷനില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു. സര്‍ക്കാരിന്‍റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദ്ദേശങ്ങള്‍ തങ്ങള്‍ പാലിക്കുകയാണെന്നും സുഹാസിനി പറഞ്ഞു.

View this post on Instagram

Stay home stay safe

A post shared by Suhasini Hasan (@suhasinihasan) on

മകന് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും യൂറോപ്പില്‍ പലയിടങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. ഐസൊലേഷനില്‍ അഞ്ച് ദിവസമായി. നാമെല്ലാവരും ആരോഗ്യത്തോടെയും സുരക്ഷിതരായും കഴിയാന്‍ ഇതുപോലുള്ള മുന്‍കരുതലുകള്‍ അത്യാവശ്യമാണ്. സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ സുഹാസിനി പറഞ്ഞു.