LiveTV

Live

Entertainment

കോവിഡ് 19; ജോലിക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മെയ് വരെയുള്ള ശമ്പളം മുന്‍കൂറായി നല്‍കി പ്രകാശ് രാജ്

എന്‍റെ ജോലി അവസാനിച്ചിട്ടില്ല. എന്നെക്കൊണ്ട് സാധിക്കുന്നതെല്ലാം ഞാന്‍ ഇനിയും ചെയ്യും. നിങ്ങള്‍ക്ക് ചുറ്റും ആവശ്യക്കാരുണ്ടെങ്കില്‍ അവരെയും സഹായിക്കുക. പ്രകാശ് രാജ് കുറിച്ചു

കോവിഡ് 19; ജോലിക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മെയ് വരെയുള്ള ശമ്പളം മുന്‍കൂറായി നല്‍കി പ്രകാശ് രാജ്

കോവിഡ് 19 ഭീതിയുണര്‍ത്തുന്ന സാഹചര്യത്തില്‍ സഹപ്രവര്‍ത്തകര്‍ക്ക് സഹായവുമായി നടന്‍ പ്രകാശ് രാജ്. തന്‍റെ പ്രൊഡക്ഷന്‍ ഹൌസിലെ സഹപ്രവര്‍ത്തകര്‍ക്കും വീട്ടിലെ ജോലിക്കാര്‍ക്കും മെയ് വരെയുള്ള ശമ്പളം നല്‍കിയിരിക്കുകയാണ് പ്രകാശ് രാജ്. ദിവസക്കൂലിയെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്കും താരം മുന്‍കൂറായി ശമ്പളം അദ്ദേഹം നല്‍കി.

സാമൂഹ്യ വ്യാപനം തടയുന്നതിനായി നിര്‍ത്തിവെച്ച എന്‍റെ മൂന്ന് സിനിമകളില്‍ ദിവസവേദനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പകുതി കൂലിയെങ്കിലും കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്‍റെ ജോലി അവസാനിച്ചിട്ടില്ല. എന്നെക്കൊണ്ട് സാധിക്കുന്നതെല്ലാം ഞാന്‍ ഇനിയും ചെയ്യും. നിങ്ങള്‍ക്ക് ചുറ്റും ആവശ്യക്കാരുണ്ടെങ്കില്‍ അവരെയും സഹായിക്കുക. പ്രകാശ് രാജ് കുറിച്ചു.