LiveTV

Live

Entertainment

ലോകം കൊറോണ ഭീതിയില്‍; ഏപ്രില്‍ 26ന് ബാലേട്ടന് ആര്‍ഭാടങ്ങളില്ലാതെ കല്യാണം

ഏപ്രിലിൽ നടത്താനിരുന്ന തന്റെ വിവാഹം ആർഭാടങ്ങളില്ലാതെ ലളിതമായി നടത്തുമെന്ന് നടൻ മണികണ്ഠൻ ആചാരി പറയുകയാണ്

ലോകം കൊറോണ ഭീതിയില്‍; ഏപ്രില്‍ 26ന് ബാലേട്ടന് ആര്‍ഭാടങ്ങളില്ലാതെ കല്യാണം

ആള്‍ക്കൂട്ടങ്ങളും ആഘോഷവുമെല്ലാം ഒഴിവാക്കി കേരളം കൊറോണയെ പമ്പ കടത്താനുള്ള പോരാട്ടത്തിലാണ്. ലോകം അതീവജാഗ്രതിയില്‍ കഴിയുമ്പോള്‍ കടുത്ത നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാരും രംഗത്തുണ്ട്.

മാർച്ച് 31വരെ ആളുകൾ കൂടുന്ന ഇടങ്ങൾ ഒഴിവാക്കണമെന്നാണ് സർക്കാർ നിർദ്ദേശം. വിവാഹം, മരണാനന്തര ചടങ്ങുകള്‍,ഉത്സവങ്ങള്‍ എന്നിങ്ങനെയുള്ള പരിപാടികളെല്ലാം ലളിതമായി നടത്തണമെന്നും നിര്‍ദ്ദേശമുണ്ട് . ഇതിനോട് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്മട്ടിപ്പാടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച മണികണ്ഠന്‍ ആചാരി. ഏപ്രിലിൽ നടത്താനിരുന്ന തന്റെ വിവാഹം ആർഭാടങ്ങളില്ലാതെ ലളിതമായി നടത്തുമെന്ന് നടൻ മണികണ്ഠൻ ആചാരി പറയുകയാണ്. ഏപ്രിൽ 26ന് നിശ്ചയിച്ചിരുന്ന വിവാഹം ഭീതി ഒടുങ്ങാത്ത ഈ വേളയിൽ വെറും ചടങ്ങ് മാത്രമായി നടത്തുവാനാണ് തീരുമാനം.

‘അങ്ങനെ എനിക്കും ഒരു സ്വന്തം വീടായി ആരോടും നന്ദി പറയുന്നില്ല.... നന്ദിയോടെ ജീവിക്കാം’ മണികണ്ഠന്‍ ആചാരി
Also Read

‘അങ്ങനെ എനിക്കും ഒരു സ്വന്തം വീടായി ആരോടും നന്ദി പറയുന്നില്ല.... നന്ദിയോടെ ജീവിക്കാം’ മണികണ്ഠന്‍ ആചാരി

ആഘോഷങ്ങൾ എന്നു വേണമെങ്കിലും ആകാം എന്നും ലോകം മുഴുവൻ ഭീതിയോടെ ഇരിക്കുമ്പോൾ ആളുകൾ മരിച്ചു കൊണ്ടിരിക്കുമ്പോൾ ആഘോഷിക്കുന്നത് ശരിയല്ല എന്നും മണികണ്ഠൻ പറയുന്നു. എല്ലാം പൂർണ്ണമായി മാറിയാൽ മാത്രമേ വിവാഹത്തിന്റെ ആഘോഷങ്ങൾ നടത്തുകയുള്ളൂ എന്നും താരം അറിയിച്ചിട്ടുണ്ട്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും അരങ്ങിലേക്ക്; തൊമ്മിയായി മണികണ്ഠന്‍ ആചാരി
Also Read

ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും അരങ്ങിലേക്ക്; തൊമ്മിയായി മണികണ്ഠന്‍ ആചാരി

കോവിഡ് വ്യാപനത്തിന്റെ തോത് കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് ഇന്ന് ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനം.കാസർകോട് ജില്ല പൂർണ്ണമായും അടച്ചിടും. പത്തനംതിട്ട, എണാകുളം, കണ്ണൂര്‍ ജില്ലകൾ ഭാഗികമായി അടച്ചിടും.