LiveTV

Live

Entertainment

മീടു വിവാദനായകന്‍ ഹാര്‍വി വെയിന്‍സ്റ്റൈന് കോവിഡ്; ന്യൂയോര്‍ക്ക് ജയിലിലേക്ക് മാറ്റി

ഹോളിവുഡ് നിര്‍മ്മാണ കമ്പനിയായ മിറാമാക്സിന്‍റെ കോ ഫൌണ്ടറും വിവാദ നായകനുമായ ഹാര്‍വി വെയിന്‍സ്റ്റീന് കോവിഡ് 19 സ്ഥിരീകരിച്ചതായി യുഎസ് മാധ്യമങ്ങള്‍

മീടു വിവാദനായകന്‍ ഹാര്‍വി വെയിന്‍സ്റ്റൈന് കോവിഡ്; ന്യൂയോര്‍ക്ക് ജയിലിലേക്ക് മാറ്റി

ഹോളിവുഡ് നിര്‍മ്മാണ കമ്പനിയായ മിറാമാക്സിന്‍റെ കോ ഫൌണ്ടറും വിവാദ നായകനുമായ ഹാര്‍വി വെയിന്‍സ്റ്റൈന് കോവിഡ് 19 സ്ഥിരീകരിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബലാത്സംഗത്തിനും ലൈംഗിക അതിക്രമത്തിനും 23 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഈ 68കാരന്‍ ഇപ്പോള്‍ ന്യൂയോര്‍ക്ക് ജയിലില്‍ തുടരുകയാണ്.

ശനിയാഴ്ച വൈകുന്നേരത്തോടെ വെയിന്‍സ്റ്റൈന് കോവിഡാണെന്ന വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍, സ്ഥിരീകരണങ്ങളൊന്നും വന്നിരുന്നില്ല. ഇപ്പോള്‍ വെയിനിനെ താമസിപ്പിച്ചിരുന്ന ജയിലില്‍ നിന്നും 560 കിലോമീറ്റര്‍ മാറിയുള്ള ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇതിനിടയില്‍ റിക്കേഴ്സ് ഐലന്‍റ് ജയിലിലും നെഞ്ചുവേദനയെത്തുടര്‍ന്ന് മാന്‍ഹാട്ടന്‍ ജയിലിലും പ്രവേശിപ്പിച്ചിരുന്നു.

കുറ്റവാളികള്‍ തങ്ങിപ്പാര്‍ക്കുന്ന അമേരിക്കയിലെ ജയിലുകളില്‍ കോവിഡ് പടര്‍ന്നുപിടിക്കാന്‍ സാധ്യതയേറെയാണ്. കഴിഞ്ഞയാഴ്ച റിക്കേഴ്സിലെയും ന്യൂയോര്‍ക്കിലെയും ജയില്‍ ഗാര്‍ഡുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മീടൂ ആരോപണങ്ങളിലൂടെയാണ് ഹാര്‍ലി വെയിന്‍സ്റ്റൈന്‍ ലോകത്ത് കൂടുതല്‍ ചര്‍ച്ചാവിഷയമായത്.