LiveTV

Live

Entertainment

ഞാനൊരു കണ്ടക്ടറായിരുന്നു, 70 വയസുണ്ട്; കാടും മലയും കയറുന്ന രജനീകാന്തിനെ കണ്ട് അന്തം വിട്ട് ബെയര്‍ ഗ്രില്‍സ്, മാന്‍ വെഴ്സസ് വൈല്‍ഡിന്റെ പുതിയ പ്രമോയും ഹിറ്റ്

അതെ, എന്റെ ജീവിതം മുഴുവൻ ഒരു അത്ഭുതമാണ്

ഞാനൊരു കണ്ടക്ടറായിരുന്നു, 70 വയസുണ്ട്; കാടും മലയും കയറുന്ന രജനീകാന്തിനെ കണ്ട് അന്തം വിട്ട് ബെയര്‍ ഗ്രില്‍സ്, മാന്‍ വെഴ്സസ് വൈല്‍ഡിന്റെ പുതിയ പ്രമോയും ഹിറ്റ്

സ്റ്റൈല്‍മന്നന്‍ രജനീകാന്ത് അതിഥിയായി എത്തുന്ന ഡിസ്‌കവറി ചാനലിലെ 'മാന്‍ വേഴ്‌സസ് വൈല്‍ഡ്' പരിപാടിയുടെ പുതിയ പ്രോമോയും ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലാഴത്തിയിരിക്കുകയാണ്. പ്രായത്തെ തോല്‍പിക്കുന്ന രജനിയുടെ ചുറുചുറുക്ക് കണ്ട് ബെയര്‍ ഗ്രില്‍സ് അന്തം വിടുന്നതും പ്രായമെത്രയായി എന്ന് ചോദിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്.

അതെ, എന്റെ ജീവിതം മുഴുവൻ ഒരു അത്ഭുതമാണ്. ഇതും ഒരു അത്ഭുതമാണ്! ഉദാഹരണത്തിന് ഈ ഷോയെപ്പോലും പരിഗണിക്കുക, ഞാൻ ഇതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല, എന്റെ സ്വപ്നങ്ങളിൽ പോലും ഒരു ദിവസം ഞാൻ ഒരു ഷോ ചെയ്യുമെന്ന് വിചാരിച്ചിട്ടില്ല..രജനി പറയുന്നു.

 ബെയര്‍ ഗ്രില്‍സിനെ തന്റെ മാസ്റ്റര്‍പീസ് ആക്ഷന്‍ പഠിപ്പിച്ച് രജനീകാന്ത്; സ്റ്റൈല്‍മന്നന്റെ തകര്‍പ്പന്‍ സ്റ്റൈലുകളുമായി മാന്‍ വെഴ്സസ്  വൈല്‍ഡ് പരിപാടി മാര്‍ച്ച് 23ന്
Also Read

ബെയര്‍ ഗ്രില്‍സിനെ തന്റെ മാസ്റ്റര്‍പീസ് ആക്ഷന്‍ പഠിപ്പിച്ച് രജനീകാന്ത്; സ്റ്റൈല്‍മന്നന്റെ തകര്‍പ്പന്‍ സ്റ്റൈലുകളുമായി മാന്‍ വെഴ്സസ്  വൈല്‍ഡ് പരിപാടി മാര്‍ച്ച് 23ന്

രജനികാന്തിന്റെ ജീവിതവഴികളെക്കുറിച്ചും അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെക്കുറിച്ചുമെല്ലാം പ്രേക്ഷകര്‍ക്ക് കാണിച്ചുതരുന്നതാണ് പുതിയ വീഡിയോ.. 18ാം വയസില്‍ താന്‍ ബസ് കണ്ടക്ടറായി ജോലി ചെയ്യുകയായിരുന്നുവെന്നും പിന്നീടാണ് സിനിമയിലേക്ക് എത്തുന്നത് എന്നും രജനീകാന്ത് ബെയറിനോട് പറയുന്നുണ്ട്. ഇരുമ്പു പാലത്തിലൂടെ തൂങ്ങി പുഴ കടക്കുന്നതും കയറില്‍ പിടിച്ചുകൊണ്ട് മല കയറ്റം കയറുന്നതുമെല്ലാം പ്രമോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ ജീവിതത്തില്‍ ഇതുവരെ ഇത്ര സാഹസികത ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

എഴുപതുകാരനാണെന്നു പറയുന്ന രജനിയോട് താങ്കള്‍ മറ്റുളളവര്‍ക്ക് പ്രചോദനമാണെന്നായിരുന്നു ബെയറിന്റെ കമന്റ്.പരിപാടി മാര്‍ച്ച് 23ന് സംപ്രേക്ഷണം ചെയ്യും. അവതാരകനും സാഹസിക സഞ്ചാരിയുമായ ബെയര്‍ ഗ്രില്‍സുമൊത്തുള്ള പരിപാടിയുടെ ചിത്രീകരണം തുടങ്ങിയതു മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു.

ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും രജനി സംസാരിക്കുന്നുണ്ട്. ജലക്ഷാമമാണ് ലോകം ഏറ്റവും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ലോകത്ത് 2.1 ബില്യൺ ആളുകൾ ജലദൗർലഭ്യം മൂലം കഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷിലും തമിഴിലും രജനി ബെയറിനോട് സംസാരിക്കുന്നുണ്ട്.

അതിസാഹസികമായ രംഗങ്ങള്‍ പരിപാടിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. കടുവയും ആനയും തുടങ്ങിയ വന്യമൃഗങ്ങള്‍ അടങ്ങിയ ബന്ദിപ്പൂര്‍ കാട്ടിലാണ് ഇരുവരും ചേര്‍ന്നുള്ള ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ബെയര്‍ ഗ്രില്‍സിനൊപ്പം കാട് ചുറ്റിയത്.