LiveTV

Live

Entertainment

കയ്യടിച്ച് നമ്മൾ എല്ലാവരും ചേർന്ന് ആ പ്രവർത്തി ചെയ്യുമ്പോൾ, അതൊരു പ്രാർത്ഥന പോലെ ആയിത്തീരുന്നു;ട്രോളുകൾക്ക് മറുപടിയുമായി മോഹൻലാൽ

നമ്മെ എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുന്ന സർവ്വ അണുക്കളും ആ പ്രാർത്ഥനയുടെ ശക്തിയിൽ നശിച്ചു തുടങ്ങട്ടെ

							കയ്യടിച്ച് നമ്മൾ എല്ലാവരും ചേർന്ന് ആ പ്രവർത്തി ചെയ്യുമ്പോൾ, അതൊരു പ്രാർത്ഥന പോലെ ആയിത്തീരുന്നു;ട്രോളുകൾക്ക് മറുപടിയുമായി മോഹൻലാൽ

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഇന്ന് രാജ്യം ജനത കര്‍ഫ്യൂ ആചരിക്കുകയാണ്. കര്‍ഫ്യൂവിനെ അനുകൂലിച്ച് സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ രംഗത്തെത്തിയിരുന്നു. നടന്‍ മോഹന്‍ലാലും ജനത കര്‍ഫ്യൂവിന് പിന്തുണയുമായി എത്തിയിരുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍മീഡിയ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ലാലിനെ കളിയാക്കി ട്രോളുകളും വന്നിരുന്നു.എന്നാല്‍ ഈ ട്രോളുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. നന്ദി ഒരു വലിയ ഔഷധമാണ്, നന്ദിയുള്ളവരായിരിക്കുക എന്നത് വലിയ പുണ്യവും. കൈയ്യടിച്ച് നമ്മൾ എല്ലാവരും ചേർന്ന് ആ പ്രവർത്തി ചെയ്യുമ്പോൾ, അതൊരു പ്രാർത്ഥന പോലെ ആയിത്തീരുന്നു. നമ്മെ എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുന്ന സർവ്വ അണുക്കളും ആ പ്രാർത്ഥനയുടെ ശക്തിയിൽ നശിച്ചു തുടങ്ങട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാമെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ന് 5 മണിക്ക് നമ്മള്‍ എല്ലാവരും ക്ലാപ്പടിക്കുന്നത് വലിയ പ്രോസസ് ആണ്. ആ ശബ്ദം എന്ന് പറയുന്നത് വലിയ ഒരു മന്ത്രം പോലെയാണ്. അതില്‍ ഒരുപാട് ബാക്ടീരിയയും വൈറസും നശിച്ചു പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ചു പോകട്ടെ. അതില്‍ എല്ലാവരും സഹകരിക്കണമെന്നും പറയുന്നു. തുടര്‍ന്ന് വീട്ടിൽ നിന്ന് നമ്മൾ പുറത്ത് പോകരുത്. എന്തെങ്കിലും വാങ്ങാനോ മറ്റോ ഉണ്ടെങ്കിൽ വീട്ടിലെ ജോലിക്കാരെ വിടണമെന്നുമായിരുന്നു ലാല്‍ അഭിമുഖത്തില്‍ പറഞ്ഞത്.

ക്ലാപ്പടിക്കുന്ന ശബ്ദം മന്ത്രം പോലെ, അതില്‍ ബാക്ടീരിയകളും വൈറസും നശിച്ചുപോകുമെന്ന് മോഹന്‍ലാല്‍: വിമര്‍ശനവുമായി സോഷ്യല്‍മീഡിയ
Also Read

ക്ലാപ്പടിക്കുന്ന ശബ്ദം മന്ത്രം പോലെ, അതില്‍ ബാക്ടീരിയകളും വൈറസും നശിച്ചുപോകുമെന്ന് മോഹന്‍ലാല്‍: വിമര്‍ശനവുമായി സോഷ്യല്‍മീഡിയ

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു നിമിഷവും വിശ്രമമില്ലാതെ നമുക്കായി സ്വന്തം ആരോഗ്യത്തെ പോലും തൃണവൽഗണിച്ച് പ്രവർത്തിക്കുന്ന ആരോഗ്യ സേവകർക്ക് നന്ദി പറയാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നമ്മളോട് ആവശ്യപ്പെട്ടത് . നന്ദി ഒരു വലിയ ഔഷധമാണ്, നന്ദിയുള്ളവരായിരിക്കുക എന്നത് വലിയ പുണ്യവും. കൈയ്യടിച്ച് നമ്മൾ എല്ലാവരും ചേർന്ന് ആ പ്രവർത്തി ചെയ്യുമ്പോൾ, അതൊരു പ്രാർത്ഥന പോലെ ആയിത്തീരുന്നു. നമ്മെ എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുന്ന സർവ്വ അണുക്കളും ആ പ്രാർത്ഥനയുടെ ശക്തിയിൽ നശിച്ചു തുടങ്ങട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം... ഈ നിമിഷം പ്രത്യാശ അല്ലാതെ എന്തുണ്ട് നമുക്ക് ബാക്കിയായി.... ജീവന് ഭീഷണിയായ കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള മരുന്ന് എത്രയും വേഗം കണ്ടുപിടിക്കാൻ ശാസ്ത്രത്തിനു സാധിക്കട്ടെ. പൂർണ്ണ മനസ്സോടെ നമ്മുടെ വീടും പരിസരവും ശുചിയാക്കി വെക്കാൻ ഉള്ള മുഖ്യമന്ത്രിയുടെ ആഹ്വാനവും, നമ്മെ കാക്കുന്ന ആരോഗ്യ സേവകരോട് നന്ദി പറയാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും നമുക്ക് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാം. ഒരുമിച്ച് ഒരുമയോടെ നാം മുന്നോട്ട്.

ഒരു നിമിഷവും വിശ്രമമില്ലാതെ നമുക്കായി സ്വന്തം ആരോഗ്യത്തെ പോലും തൃണവൽഗണിച്ച് പ്രവർത്തിക്കുന്ന ആരോഗ്യ സേവകർക്ക് നന്ദി...

Posted by Mohanlal on Sunday, March 22, 2020