LiveTV

Live

Entertainment

ക്ലാപ്പടിക്കുന്ന ശബ്ദം മന്ത്രം പോലെ, അതില്‍ ബാക്ടീരിയകളും വൈറസും നശിച്ചുപോകുമെന്ന് മോഹന്‍ലാല്‍: വിമര്‍ശനവുമായി സോഷ്യല്‍മീഡിയ

‘’ഇന്ന് 5 മണിക്ക് നമ്മള്‍ എല്ലാവരും ക്ലാപ്പടിക്കുന്നത് വലിയ പ്രോസസ് ആണ്. ആ ശബ്ദം എന്ന് പറയുന്നത് വലിയ ഒരു മന്ത്രം പോലെയാണ്. അതില്‍ ഒരുപാട് ബാക്ടീരിയയും വൈറസും നശിച്ചു പോകാന്‍ സാധ്യതയുണ്ട്.’'

ക്ലാപ്പടിക്കുന്ന ശബ്ദം മന്ത്രം പോലെ, അതില്‍ ബാക്ടീരിയകളും വൈറസും നശിച്ചുപോകുമെന്ന് മോഹന്‍ലാല്‍: വിമര്‍ശനവുമായി സോഷ്യല്‍മീഡിയ

കോറോണ വൈറസിനെ പ്രതിരോധിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനത കർഫ്യൂവിലാണ് രാജ്യം ഇന്ന്. ലോക്കൽ ട്രെയിനുകൾ, ബസ്, മെട്രോ തുടങ്ങി പൊതു ഗതാഗത സംവിധാനങ്ങൾ പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. കടകമ്പോളങ്ങളും അടഞ്ഞു കിടക്കുന്നു. രാവിലെ 9 മണി മുതൽ രാത്രി 7 മണി വരെ ആളുകൾ പുറത്തിറങ്ങരുത് എന്നാണ് നിർദേശം. കോവിഡ് 19ന്‍റെ സമൂഹ വ്യാപനം തടയാൻ ജനങ്ങളിൽ അവബോധം ഉണ്ടാക്കാനാണ് ജനത കർഫ്യു.

കൂടാതെ വൈകീട്ട് അഞ്ചുമണിക്ക് രോഗഭീഷണി വകവെയ്ക്കാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ജനങ്ങള്‍ നന്ദി അര്‍പ്പിക്കണമെന്നും ഇതിനായി അഞ്ചുമിനിറ്റ് നേരം എല്ലാവരും വീടിന്‍റെ ബാല്‍ക്കണയിലോ ജനലിലോ വിന്ന് കയ്യടിച്ചോ പാത്രം കൂട്ടിമുട്ടിയോ ശബ്ദമുണ്ടാക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

ഇന്ന് ഒരു ചാനലില്‍ ജനതാ കര്‍ഫ്യൂവിനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിനും പിന്തുണയര്‍പ്പിച്ചുകൊണ്ട് മലയാളത്തിന്‍റെ പ്രിയനടന്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ വൈറലാകുകയാണ്.

🤔

Posted by Anil T Joseph on Saturday, March 21, 2020

‘സ്വന്തമായി മനസ്സില്‍ നിന്ന് ഒരു ധാരണയുണ്ടായി എല്ലാവരും പ്രവര്‍ത്തിക്കണമെന്നാണ് ഞാന്‍ അപേക്ഷിക്കുന്നത് എന്ന് പറഞ്ഞ് സംസാരിച്ചു തുടങ്ങിയ മോഹല്‍ലാല്‍. ഈ കര്‍ഫ്യൂ വൈകീട്ട് 9 മണിവരെ നില്‍ക്കുകയും, ഇന്ന് 5 മണിക്ക് നമ്മള്‍ എല്ലാവരും ക്ലാപ്പടിക്കുന്നത് വലിയ പ്രോസസ് ആണ്. ആ ശബ്ദം എന്ന് പറയുന്നത് വലിയ ഒരു മന്ത്രം പോലെയാണ്. അതില്‍ ഒരുപാട് ബാക്ടീരിയയും വൈറസും നശിച്ചു പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ചു പോകട്ടെ. അതില്‍ എല്ലാവരും സഹകരിക്കണമെന്നും പറയുന്നു. തുടര്‍ന്ന് വീട്ടിൽ നിന്ന് നമ്മൾ പുറത്ത് പോകരുത്. എന്തെങ്കിലും വാങ്ങാനോ മറ്റോ ഉണ്ടെങ്കിൽ വീട്ടിലെ ജോലിക്കാരെ വിടണമെന്നും മോഹൻലാൽ പറഞ്ഞു.

ക്ലാപ്പടിക്കുന്ന ശബ്ദം മന്ത്രം പോലെ, അതില്‍ ബാക്ടീരിയകളും വൈറസും നശിച്ചുപോകുമെന്ന് മോഹന്‍ലാല്‍: വിമര്‍ശനവുമായി സോഷ്യല്‍മീഡിയ

കടുത്ത വിമര്‍ശനമാണ് മോഹല്‍ലാലിന്‍റെ പ്രസ്താവനയ്ക്കെതിരെ ഉയരുന്നത്. ഒരു മഹാമാരിയെ തുരത്താന്‍ ലോകമൊട്ടാകെ ഒറ്റകെട്ടായി നില്‍ക്കുമ്പോള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയാണ് മോഹന്‍ലാല്‍ എന്നതാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം. പാത്രം കൊണ്ട് ശബ്ദമുണ്ടാക്കിയും കൈ മുട്ടിയും എങ്ങനെയാണ് വൈറസിനെ തുരത്തുന്നതെന്നും ശാസ്ത്രീയമായ തെളിവില്ലാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് മോഹന്‍ലാലിനെപ്പോലുള്ള സെലിബ്രിറ്റിക്ക് ചേര്‍ന്നതല്ലെന്നും വിമര്‍ശനമുയരുന്നുണ്ട്.

'ദശരഥം' എന്ന ചലച്ചിത്രം കാണുകയായിരുന്നു. 2 ലക്ഷം രൂപയുടെയും സ്വന്തം ബീജത്തിന്റെയും ഹുങ്കിൽ ഒരു സ്ത്രീയോട് എത്രമാത്രം...

Posted by Saradakutty Bharathikutty on Saturday, March 21, 2020