'സുന്ദരനായവനേ.. സുബ്ഹാനല്ലാഹ്...' ഹലാല്‍ ലൗ സ്റ്റോറിയിലെ ഗാനത്തിന്റെ ഓഡിയോ പുറത്തിറങ്ങി
റെക്സ് വിജയന്റെ സംഗീതത്തില്‍ ഷഹബാസ് അമനാണ് വരികള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്

സുഡാനി ഫ്രം നൈജീരിയക്ക് ശേഷം കെ.സകരിയ സംവിധാനം ചെയ്യുന്ന 'ഹലാല്‍ ലൗ സ്റ്റോറി' യുടെ ആദ്യ ഗാനത്തിന്റെ ഓഡിയോ പുറത്തിറങ്ങി. ഈ സിനിമയുടെ രചയിതാവിലൊരാളായ മുഹ്സിന് പരാരിയാണ് ഈ വരികള്‍ക്ക് പിന്നില്‍. റെക്സ് വിജയന്റെ സംഗീതത്തില്‍ ഷഹബാസ് അമനാണ് വരികള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്.
സകരിയയും മുഹ്സിന് പരാരിയും ആഷിഫ് കക്കോടിയും ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. പപ്പായ ഫിലിംസിന്റെ ബാനറില്‍ ആഷിഖ് അബു, ജെസ്ന ആഷിം, ഹര്‍ഷദ് അലി എന്നിവരാണ് നിര്‍മാതാക്കള്‍. ഇന്ദ്രജിത്ത്, ജോജോ ജോര്‍ജ്, ഗ്രൈസ് ആന്റണി, സൗബിന് സാഹിര്‍ തുടങ്ങിയ താരങ്ങള്‍ അഭിനയിക്കുന്ന സിനിമ ഉടനെ തിയേറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷ