LiveTV

Live

Entertainment

മോഹൻലാലിനൊപ്പം വീട് വിട്ടുപോകാനിറങ്ങിയ മൂന്നാം ക്ലാസുകാരന് വർഷങ്ങൾക്കിപ്പുറം ആശംസകളുമായി മോഹൻലാൽ

ഞങ്ങൾ ഫോണിലൂടെ സംസാരിച്ചു. സിനിമ അദ്ദേഹത്തിന് ഒത്തിരിയേറെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു

മോഹൻലാലിനൊപ്പം വീട് വിട്ടുപോകാനിറങ്ങിയ മൂന്നാം ക്ലാസുകാരന് വർഷങ്ങൾക്കിപ്പുറം ആശംസകളുമായി മോഹൻലാൽ

മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലിറങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. ലാലിനെ മലയാളിയുടെ പ്രിയപ്പെട്ടവനാക്കിയതില്‍ അന്തിക്കാട് ചിത്രങ്ങള്‍ വഹിച്ച പങ്കും ചെറുതല്ല. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനും അച്ഛന്റെ വഴിയെ സിനിമയിലെത്തിയിട്ടുണ്ട്. വരനെ ആവശ്യമുണ്ട് എന്ന അരങ്ങേറ്റ ചിത്രം തന്നെ അദ്ദേഹം ഗംഭീരമാക്കി. ചിത്രം കണ്ട് മോഹൻലാൽ വിളിച്ച് അഭിനന്ദിച്ച കാര്യം പ്രേക്ഷകരുമായി പങ്ക് വെച്ചിരിക്കുകയാണ് അനൂപ്.

ഫേസ്ബുക്ക് പോസ്റ്റ്

1993, അന്തിക്കാട്:

ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം. അച്ഛനുമായി നടന്ന ബൗദ്ധികപരമായ ഒരു വാഗ്വാദത്തെ തുടർന്ന് വീട് വിട്ടിറങ്ങാനും മോഹൻലാലിനൊപ്പം താമസിക്കാനും ഞാൻ തീരുമാനിച്ചു. ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ്. അച്ഛന് അത് വളരെ രസകരമായി തോന്നി. അപ്പോൾ തന്നെ മോഹൻലാലിനെ വിളിച്ചു. മോഹൻലാലിന് നിന്നോട് സംസാരിക്കണമെന്ന് പറഞ്ഞ് അച്ഛൻ ഫോൺ എനിക്ക് തന്നു. അങ്ങനെ ഒരു സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്ന ഞാൻ ചെറുതായിട്ട് ഒന്ന് ചിരിച്ചു. ഇപ്പോഴും എനിക്ക് ലാലേട്ടന്റെ നിർത്താതെയുള്ള ചിരി ഓർമയുണ്ട്.

ദുല്‍ഖര്‍ സല്‍മാന്‍-അനൂപ് സത്യന്‍ കൂട്ടുക്കെട്ടിലെ ആദ്യ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി
Also Read

ദുല്‍ഖര്‍ സല്‍മാന്‍-അനൂപ് സത്യന്‍ കൂട്ടുക്കെട്ടിലെ ആദ്യ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

2020, ഇന്ന്, അന്തിക്കാടിന് അടുത്തെവിടെയോ ഒരിടം. ഞാൻ കാർ റോഡരികിലേക്ക് ചേർത്ത് നിർത്തി. ഞങ്ങൾ ഫോണിലൂടെ സംസാരിച്ചു. സിനിമ അദ്ദേഹത്തിന് ഒത്തിരിയേറെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു. ഞാൻ പഴയ ആ ചിരി ചിരിച്ചു. അദ്ദേഹത്തിന്റെ ചിരിക്കും ഒരു മാറ്റവും ഇല്ലായിരുന്നു.

Cut to- 1993, Anthikad: I was in 3rd standard, had some intellectual conflict with Achan and decided to leave the house...

Posted by Anoop Sathyan on Monday, March 16, 2020