LiveTV

Live

Entertainment

അപ്പയാണ് ജീവിതത്തിലെ എന്റെ മാസ്റ്റര്‍; അച്ഛനെക്കുറിച്ച് വികാരധീനനായി വിജയ് സേതുപതി 

മക്കള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരുപാട് കാര്യങ്ങള്‍ അച്ഛന്‍ മക്കളോട് പറയും

അപ്പയാണ് ജീവിതത്തിലെ എന്റെ മാസ്റ്റര്‍; അച്ഛനെക്കുറിച്ച് വികാരധീനനായി വിജയ് സേതുപതി 

വിജയ് ചിത്രം മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചില്‍ വികാരാധീനനായി വിജയ് സേതുപതി. സ്വന്തം അച്ഛനെക്കുറിച്ച് പറഞ്ഞാണ് മക്കള്‍ സെല്‍വന്‍ ആരാധകരുടെ കണ്ണ് നിറച്ചത്. ജീവിതത്തില്‍ ആരാണ് മാസ്റ്റര്‍ എന്ന അവതാരകയുടെ ചോദ്യത്തിന് അച്ഛനെക്കുറിച്ചാണ് വിജയ് സേതുപതി പറഞ്ഞത്. വലിയൊരു സദസിനു മുന്‍പില്‍ നില്‍ക്കാന്‍ തന്നെ പ്രാപ്തനാക്കിയത് അച്ഛനാണെന്ന് വിജയ് പറയുന്നു.

അപ്പയാണ് ജീവിതത്തിലെ എന്റെ മാസ്റ്റര്‍; അച്ഛനെക്കുറിച്ച് വികാരധീനനായി വിജയ് സേതുപതി 

വിജയ് ഗുരുനാഥ സേതുപതി. എന്നാണ് എന്റെ പേര്. എന്റെ അപ്പ എനിക്കിട്ട പേര് വിജയ് ഗുരുനാഥ സേതുപതി കാളിമുത്തു എന്നാണ്. അപ്പയാണ് ജീവിതത്തിലെ എന്റെ മാസ്റ്റര്‍.സ്വയം സമ്പാദിക്കുന്ന പണവും നേടിയ അറീവും മക്കള്‍ക്ക് ലഭിക്കണം എന്ന് ആഗ്രഹിക്കുക അച്ഛനാകും. മക്കള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരുപാട് കാര്യങ്ങള്‍ അച്ഛന്‍ മക്കളോട് പറയും. ജീവിതത്തില്‍ എന്നെങ്കിലും ഒരു കാലത്ത് ആ കാര്യങ്ങള്‍ തുണയായി വരുമെന്ന പ്രതീക്ഷയിലാണ് അങ്ങനെ ചെയ്യുന്നത്. എന്റെ അപ്പയും അങ്ങനെ ഒരുപാട് അറിവുകള്‍ എനിക്ക് പകര്‍ന്നു തന്നിട്ടുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇന്ന് ഈ വേദിയില്‍ നില്‍ക്കുന്നത്.

പലപ്പോഴും അപ്പയുടെ ഫോട്ടോ നോക്കി ഞാന്‍ ചീത്ത വിളിച്ചിട്ടുണ്ട്. വഴക്കിട്ടിട്ടുണ്ട്. ഒരിക്കല്‍ നന്നായി മദ്യപിച്ച് അപ്പയുടെ ഫോട്ടോ നോക്കി ഒരുപാട് ചീത്ത വിളിച്ചു. ഞാന്‍ നന്നായി ഇരിക്കുന്ന സമയത്ത് നിങ്ങള്‍ എങ്ങോട്ടാണ് പോയത് എന്നൊക്കെ ചോദിച്ചു. അപ്പയെ എനിക്ക് വലിയ ഇഷ്ടമാണ്. അപ്പയാണ് എന്റെ മാസ്റ്റര്‍'. വിജയ് സേതുപതി പറഞ്ഞു.

ഇളയദളപതിയും വിജയ് സേതുപതിയും ഒരുമിക്കുന്ന സിനിമയാണ് മാസ്റ്റര്‍. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് വിജയ് സേതുപതിയെത്തുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രം കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് മാസ്റ്റര്‍. നാസര്‍, മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.