LiveTV

Live

Entertainment

'എനിക്കും നിങ്ങളെപ്പോലെ നടനാകണം; ഗിന്നസ് പക്രുവിന്റെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് ക്വാഡന്‍ ബെയില്‍സ്

ഉയരക്കുറവിന്റെ പേരില്‍ സ്‌കൂളില്‍ നിന്നും നിരന്തരമായുള്ള കൂട്ടുകാരുടെ കുള്ളന്‍ വിളി ഏറെ വേദനിപ്പിക്കുന്നവെന്ന് കണ്ണീരോടെ പറഞ്ഞ് ലോകത്തിന്റെ മനസ്സ് നടുക്കിയ ക്വാഡന്‍ ബെയില്‍സിനെ മറക്കാറായിട്ടില്ല

'എനിക്കും നിങ്ങളെപ്പോലെ നടനാകണം; ഗിന്നസ് പക്രുവിന്റെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് ക്വാഡന്‍ ബെയില്‍സ്

ഉയരക്കുറവിന്റെ പേരില്‍ സ്‌കൂളില്‍ നിന്നും നിരന്തരമായുള്ള കൂട്ടുകാരുടെ കുള്ളന്‍ വിളി ഏറെ വേദനിപ്പിക്കുന്നവെന്ന് കണ്ണീരോടെ പറഞ്ഞ് ലോകത്തിന്റെ മനസ്സ് നടുക്കിയ ക്വാഡന്‍ ബെയില്‍സിനെ മറക്കാറായിട്ടില്ല. തന്റെ വേദനകള്‍ പങ്കുവെച്ച ഈ ഒന്‍പതു വയസ്സുകാരന് സിനിമാ-കായിക താരങ്ങള്‍ ഉള്‍പ്പടെ ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ളവര്‍ കൈത്താങ്ങുമായി എത്തിയിരുന്നു.

കേരളത്തില്‍ നിന്ന് നടന്‍ ഗിന്നസ് പക്രുവും ക്വാഡന് പിന്തുണയറിയിച്ചിരുന്നു. ഇപ്പോഴിതാ ഗിന്നസ് പക്രുവിന്റെ പിന്തുണക്ക് ക്വാഡന്‍ നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുന്നു.

ഗിന്നസ് പക്രുവിന്റെ ജീവിതകഥ ക്വാഡന് ഏറെ സന്തോഷവും പ്രതീക്ഷയും നല്‍കിയെന്നാണ് അമ്മ യാരാക്ക ബെയില്‍സ് പറയുന്നത്. ഗിന്നസ് പക്രുവുമായി വീഡിയോകോളില്‍ സംസാരിക്കണമെന്ന ആഗ്രവും ക്വാഡന്‍ പങ്കുവെക്കുന്നുണ്ട്. ഒരു നടനാകണമെന്നാണ് ക്വാഡന്റെയും ആഗ്രഹം. അതുകൊണ്ടാണ് ഗിന്നസ് പക്രുവിന്റെ ജീവിതകഥ മറ്റെന്തിനെക്കാളും അവനെ സന്തോഷിപ്പിച്ചത് - യാരാക്ക പറയുന്നു. എസ്ബിഎസ് മലയാളമാണ് ഗിന്നസ് പക്രുവിന്റെ വാക്കുകള്‍ വിവര്‍ത്തനം ചെയ്ത് അറിയിച്ചിരിക്കുന്നത്. സന്ദേശം ഗിന്നസ് പക്രു ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തു.

ഒരിക്കല്‍ നിന്നെ പോലെ ഞാനും കരഞ്ഞിരുന്നു. ആ കരച്ചിലായിരുന്നു എന്നെ ഗിന്നസ് ബുക്ക് വരെ എത്തിച്ചത്' എന്നായിരുന്നു ഗിന്നസ് പക്രുവിന്റെ വാക്കുകള്‍. നീ കരയുമ്പോൾ നിന്റെ അമ്മ തോൽക്കും എന്നും പക്രു ഫേസ്ബുക്ക് കുറിപ്പിൽ സൂചിപ്പിച്ചിരുന്നു.

മൂര്‍ച്ചയുള്ള ആ വാക്കുകള്‍... കുഞ്ഞു ക്വാഡന് ലോകത്തിന്റെ പിന്തുണ  
Also Read

മൂര്‍ച്ചയുള്ള ആ വാക്കുകള്‍... കുഞ്ഞു ക്വാഡന് ലോകത്തിന്റെ പിന്തുണ