LiveTV

Live

Entertainment

‘മനുഷ്യ ജീവനേക്കാള്‍ വില താരാരാധനക്ക് കല്‍പിക്കുന്ന സ്വഭാവം മലയാളിക്കില്ല, ഇന്നലെയുണ്ടായത് നാണിപ്പിക്കുന്ന പ്രകടനം’

‘മനുഷ്യ ജീവനേക്കാള്‍ വില താരാരാധനക്ക് കല്‍പിക്കുന്ന സ്വഭാവം മലയാളിക്കില്ല, ഇന്നലെയുണ്ടായത് നാണിപ്പിക്കുന്ന പ്രകടനം’

റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായ രജിത് കുമാറിന് വിലക്ക് ലംഘിച്ച് നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയതിനെതിരെ എറണാകുളം കലക്ടര്‍ എസ് സുഹാസ്. കോവിഡ് ജാഗ്രതയുടെ ഭാഗമായി മത, രാഷ്ട്രീയ, സാമുദായിക സംഘടനകൾ പോലും എല്ലാവിധ സംഘം ചേരല്‍ പ്രവർത്തനങ്ങളും ഉപേക്ഷിച്ച് ജനങ്ങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്ക് മുൻപിൽ കണ്ണടക്കാൻ കഴിയില്ല. പേരറിയാവുന്ന 4 പേര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് 75 പേർക്കെതിരെയും നിയമ ലംഘനത്തിന് കേസ് എടുത്തെന്ന് കലക്ടര്‍ വ്യക്തമാക്കി.

കലക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ്

കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ നിൽക്കുമ്പോൾ ഒരു ടിവി ഷോയിലെ മത്സരാർഥിയും ഫാൻസ്‌ അസോസിയേഷനും ചേർന്ന് കൊച്ചി എയർപോർട്ട് പരിസരത്ത് ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്. ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ-സാമുദായിക സംഘടനകൾ പോലും എല്ലാവിധ സംഘം ചേർന്ന പ്രവർത്തനങ്ങളും ഉപേക്ഷിച്ചു ജനങ്ങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്കു മുൻപിൽ കണ്ണടക്കാൻ നിയമപാലകർക്കു കഴിയില്ല. പേരറിയാവുന്ന 4 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റു 75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു.

മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല. ഇങ്ങനെ ചില ആളുകൾ നടത്തുന്ന കാര്യങ്ങൾ കേരള സമൂഹത്തിന് തന്നെ ലോകത്തിന്റെ മുൻപിൽ അവമതിപ്പുണ്ടാക്കാൻ കാരണമാകും.