LiveTV

Live

Entertainment

‘ഈ അവസരത്തില്‍ ഞാന്‍ സിസ്റ്റര്‍ ലിനിയെ ഓര്‍ക്കുന്നു’ വികാരഭരിതരായി റിമയും പാര്‍വതിയും

റിമ അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കവെ സദസിലിരിക്കുന്ന പാര്‍വതിയുടെ കണ്ണുനിറയുന്നുണ്ടായിരുന്നു

‘ഈ അവസരത്തില്‍ ഞാന്‍ സിസ്റ്റര്‍ ലിനിയെ ഓര്‍ക്കുന്നു’ വികാരഭരിതരായി റിമയും പാര്‍വതിയും

ലോകം കൊവിഡ് 19നെ നേരിടുകയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കേരളം നിപ്പയെ അതിജീവിച്ചിരുന്നു. തുടര്‍ച്ചയായ രണ്ട് തവണ നിപ്പയെ അതിജീവിച്ച കേരളത്തിന്‍റെ നീറുന്ന ഓര്‍മ്മയാണ് സിസ്റ്റര്‍ ലിനി.

നിപ്പയെ കേരളം അതിജീവിച്ച കഥ വൈറസ് എന്ന സിനിമയിലൂടെ ആഷിക് അബു സിനിമയാക്കിയിരുന്നു. ചിത്രത്തില്‍ സിസ്റ്റര്‍ ലിനിയുടെ കഥാപാത്രം അവതരിപ്പിച്ചത് റിമ കല്ലിങ്കലാണ്. ഈ കഥാപാത്രത്തിലൂടെ വനിതയുടെ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള കഥാപാത്രം എന്ന പുരസ്കാരം റിമയെ തേടിയെത്തി.

റിമക്ക് അവാര്‍ഡ് നല്‍കാനെത്തിയത് ലിനിയുടെ ഭര്‍ത്താവ് സജീഷായിരുന്നു. സജീഷിനൊപ്പം മകനും ചടങ്ങിലുണ്ടായിരുന്നു. ഈ നിമിഷം താന്‍ ലിനിയെ ഓര്‍മ്മിക്കുന്നുവെന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം റിമ പറഞ്ഞത്. കോവിഡ് 19നെതിരെ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ക്കായി ഈ പുരസ്കാരം സമര്‍പ്പിക്കുന്നുവെന്ന് റിമ പറഞ്ഞു.

റിമ അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കവെ സദസിലിരിക്കുന്ന പാര്‍വതിയുടെ കണ്ണുനിറയുന്നുണ്ടായിരുന്നു. വൈറസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് പാര്‍വതിയായിരുന്നു. പരിപാടിയുടെ വീഡിയോ വൈറലാവുകയാണ്.