LiveTV

Live

Entertainment

കോവിഡ് ആശങ്ക: ബോളിവുഡും റിലീസ് മാറ്റുന്നു

അര്‍ജുന്‍ കപൂറും പരിനീതി ചോപ്രയും ഒരുമിച്ചെത്തുന്ന സന്ദീപ് ഔര്‍ പിങ്കി ഫരാര്‍ റിലീസ് മാറ്റി.

കോവിഡ് ആശങ്ക: ബോളിവുഡും റിലീസ് മാറ്റുന്നു

ദിബകര്‍ ബാനര്‍ജി സംവിധാനം ചെയ്യുന്ന ചിത്രമാണ് സന്ദീപ് ഔര്‍ പിങ്കി ഫരാര്‍. അര്‍ജുന്‍ കപൂറും പരിനീതി ചോപ്രയും ഒരുമിച്ചെത്തുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു എന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്. കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത്.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് റിലീസ് നീട്ടിവെച്ച കാര്യം അറിയിച്ചത്. റിലീസ് മാറ്റിവെച്ച പശ്ചാത്തലത്തില്‍ പുതിയ തിയ്യതി അറിയിച്ചിട്ടില്ല. രാജ്യത്ത് കൊറോണ രോഗം വന്ന പശ്ചാത്തലത്തില്‍ സിനിമയുടെ റിലീസ് നീട്ടിവെച്ചതായി അറിയിക്കുന്നു, എല്ലാവരുടെയും ആരോഗ്യവും സുരക്ഷയുമാണ് ഇപ്പോള്‍ പ്രധാനം എന്നാണ് അണിയറക്കാര്‍ പറഞ്ഞത്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.