LiveTV

Live

Entertainment

പെപ്പെയും ഷൈനും ഒന്നിക്കുന്ന ആരവം; ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സിനിമ ഒരു റോഡ് മൂവി ആയിരിക്കാമെന്ന സൂചനകളാണ് നല്‍കുന്നത്

പെപ്പെയും ഷൈനും ഒന്നിക്കുന്ന ആരവം; ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമായിരുന്നു ആന്‍റണി വര്‍ഗീസ്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ജല്ലിക്കട്ട് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ആന്‍റണി വര്‍ഗീസ് ആരവം എന്ന ചിത്രത്തന്‍റെ ലൊക്കേഷനിലാണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നിരുന്നു. ഷൈന്‍ ടോം ചാക്കോ, ആന്‍ ശീതള്‍ എന്നിവരും ആന്‍റണിയുടെ കൂടെ ചിത്രത്തിലുണ്ട്. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം ഒരുക്കുന്നത്. ഒ തോമസ് പണിക്കരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

പെപ്പെയും ഷൈനും ഒന്നിക്കുന്ന ആരവം; ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

ഇപ്പോള്‍ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഉണ്ണി ലാലു എന്ന നടനാണ് ലൊക്കേഷനില്‍ നിന്നുമുള്ള സെല്‍ഫികള്‍ പുറത്ത് വിട്ടത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സിനിമ ഒരു റോഡ് മൂവി ആയിരിക്കാമെന്ന സൂചനകളാണ് നല്‍കുന്നത്. പ്രകാശ് വേലായുധനാണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം ജേക്സ് ബിജോയ്. ആനപ്പാറയിലെ വേള്‍ഡ്കപ്പ്, ഫാമിലി, മേരീജാന്‍ എന്നീ സിനിമകളാണ് ആന്‍റണിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

പെപ്പെയും ഷൈനും ഒന്നിക്കുന്ന ആരവം; ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം