LiveTV

Live

Entertainment

‘ഒടുവില്‍ എനിക്ക് നീതി കിട്ടി’; സംവിധായകന്‍ വിനയന്‍റെ വിലക്ക് നീക്കി

സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ നടപടി നാഷണല്‍ കമ്പനി ഓഫ് ലോ അപ്പലറ്റ് ട്രിബ്യൂണല്‍ (NCLAT) ശരിവെച്ചു

‘ഒടുവില്‍ എനിക്ക് നീതി കിട്ടി’; സംവിധായകന്‍ വിനയന്‍റെ വിലക്ക് നീക്കി

പന്ത്രണ്ടു വർഷമായി നീളുന്ന നിയമപോരാട്ടത്തിനൊടുവിൽ തനിക്ക് നീതി കിട്ടിയെന്ന് സംവിധായകൻ വിനയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയൻ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ നടപടി നാഷണല്‍ കമ്പനി ഓഫ് ലോ അപ്പലറ്റ് ട്രിബ്യൂണല്‍ (NCLAT) ശരിവെച്ചു. 2017ലാണ് വിനയന്റെ വിലക്ക് നീക്കിക്കൊണ്ട് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഉത്തരവ് ഇറക്കിയത്. ഇതിനെ ചോദ്യം ചെയ്ത് അമ്മയും ഫെഫ്കയും അയച്ച അപ്പീൽ തള്ളിപ്പോയി. ഇത് അമ്മക്കും ഫെഫ്കക്കും തിരിച്ചടിയായിരിക്കുകയാണ്. തനിക്കെതിരെ കരുക്കള്‍ നീക്കിയവര്‍ക്കെതിരെ വിനയന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയാതെ പറഞ്ഞു.

വിനയന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

കഴിഞ്ഞ പന്ത്രണ്ടു വർഷമായി മലയാള സിനിമാരംഗത്തെ നീതിക്കു വേണ്ടിയുള്ള എൻെ പോരാട്ടത്തിന് വീണ്ടും ഒരംഗീകാരവും മറ്റൊരു വിജയവും ലഭിച്ചതിൻെറ സന്തോഷം എൻെറ സുഹൃത്തുക്കളോടൊപ്പം പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. രണ്ടു വർഷം മുൻപ് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ മലയാള സിനിമാ സംഘടനകളായ ഫെഫ്കയ്കും അമ്മയ്കും അതിൻെറ ഭാരവാഹികൾക്കും എതിരെ ലക്ഷക്കണക്കിനു രൂപയുടെ ഫൈൻ ചുമത്തിക്കൊണ്ട്, അസൂയയുടെയും അനാവശ്യ വൈരാഗ്യത്തിൻെറയും പേരിൽ എന്നെക്കൊണ്ടു സിനിമ ചെയ്യിക്കാതിരിക്കാൻ നടത്തിയ ഹീനമായ ശ്രമങ്ങൾ കുറ്റകരവും ശിക്ഷാർഹവുമാണന്ന് വിധിച്ച കാര്യം ഏവരും ഓർക്കുന്നുണ്ടാവുമല്ലോ?”

”ഞാൻ മലയാള സിനിമയിലെ ദുഷിച്ച വ്യവസ്ഥിതിക്കെതിരെ പോരാടിയെങ്കിൽ, വിനയനെ ഒതുക്കി അതിൻെറ മുഴുവൻ നേട്ടവും വ്യക്തിപരമായി നേടിയെടുത്ത ഒരു സിനിമാ നേതാവിൻെറ നേതൃത്വത്തിൽ അന്നത്തെ സിസിഐ വിധിക്കെതിരെ നൽകിയ അപ്പീൽ കോംപറ്റീഷൻ കമ്മീഷൻെറ അപ്പലേറ്റ് ട്രീബൂണൽ തള്ളിക്കൊണ്ട് (നാല് അപ്പീലുകൾ ഒരുപോലെ തള്ളുകയാണുണ്ടായത്)ഇന്നലെ പുറപ്പെടുവിച്ച ഓർഡറിലെ അവസാന പേജിൻെറ കോപ്പിയാണ് ഇതിനോടൊപ്പം പോസ്ററ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ തന്നെ വിലകൂടിയ വക്കീലൻമാരെ വച്ചാണ് നമ്മുടെ സുഹൃത്തുക്കൾ എനിക്കെതിരെ വാദിച്ചത്. കാശിന് യാതൊരു പഞ്ഞവുമില്ലാത്ത മുതലാളിമാർക്ക് അതൊക്കെ നിസ്സാരമാണല്ലോ?”

“ഇപ്പോൾ മുതലാളിയും തീയേറ്റർ ഉടമയും സിനിമാ നിർമ്മാതാവും ഒക്കെ ആയി വിലസുന്ന മലയാളസിനിമയിലെ ഇത്തരം വൃത്തികേടുകളുടെ സൂത്രധാരൻ ഒന്നോർക്കുക. നുണകൾ പറഞ്ഞും പ്രചരിപ്പിച്ചും കുതികാൽ വെട്ടിയും അതിലുടെ കിട്ടുന്ന ബന്ധം ഉപയോഗിച്ചും നേടുന്ന പണവും സ്ഥാനമാനവും എല്ലാം താൽക്കാലികമാണ് സുഹൃത്തേ. കൂറേ സ്ട്രഗിൾ ചെയ്യേണ്ടി വന്നാലും സത്യം എന്നെങ്കിലും ജയിക്കും. ഇനി ജയിച്ചില്ലെങ്കിലും സത്യത്തിനു വേണ്ടി പോരാടുന്നതിന്റെ സുഖം ഒന്നുവേറെയാണ്

‘ഒടുവില്‍ എനിക്ക് നീതി കിട്ടി’; സംവിധായകന്‍ വിനയന്‍റെ വിലക്ക് നീക്കി