LiveTV

Live

Entertainment

നഞ്ചിയമ്മയെ കാണാന്‍ അട്ടപ്പാടിയിലേക്ക്; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിങ്ങായി ഈ പോസ്റ്റ് വെഡ്ഡിങ് വീഡിയോ

നഞ്ചിയമ്മയെ കാണാന്‍ അട്ടപ്പാടിയിലേക്ക്; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിങ്ങായി ഈ പോസ്റ്റ് വെഡ്ഡിങ് വീഡിയോ

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കളക്കാത്ത എന്ന ഗാനം മലയാളികള്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചിരുന്നു. ആ ഗാനത്തിന്‍റെ അകമ്പടിയോടു കൂടിയ ഒരു പോസ്റ്റ് വെഡിങ് വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കാടും മലയും പുഴയും കടന്ന് അനുരാജ് - അശ്വനി ദമ്പതികളുടെ യാത്ര ചെന്നെത്തുന്നത് ആ ഗാനം പാടിയ നഞ്ചിയമ്മയുടെ അടുത്താണ്. അട്ടപ്പാടിയിലേക്ക് നവദമ്പതികള്‍ നടത്തിയ യാത്ര പകര്‍ത്തിയത് പ്രൈം ലെന്‍സ് ഫോട്ടോഗ്രഫിയാണ്. വളരെ മികച്ച ദൃശ്യങ്ങളുടെ അകമ്പടിയോടെ അനുരാജ് - അശ്വനി ദമ്പതികളുടെ അട്ടപ്പാടി യാത്ര ഒരു സിനിമ ഗാനം പോലെ സുന്ദരമാണ്. വീഡിയോ കാണാം.