LiveTV

Live

Entertainment

മോണ്‍സ്റ്റര്‍ തിരിച്ചുവരുന്നു; കെ.ജി.എഫ് ചാപ്റ്റര്‍ 2 റിലീസ് തിയതി പ്രഖ്യാപിച്ചു

കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക

മോണ്‍സ്റ്റര്‍ തിരിച്ചുവരുന്നു; കെ.ജി.എഫ് ചാപ്റ്റര്‍ 2 റിലീസ് തിയതി പ്രഖ്യാപിച്ചു

യഷ് നായകനായെത്തി പ്രേക്ഷകരെ ആവേശക്കൊടുമുടിയില്‍ നിര്‍ത്തിയ കന്നഡ ചിത്രം കെ.ജി.എഫിന്‍റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ഒക്ടോബര്‍ 23ന് തിയേറ്ററുകളിലെത്തും. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക.

മേ ഐ കം ഇന്‍ എന്ന ടാഗ് ലൈനോട് കൂടിയാണ് റിലീസ് തിയതി പ്രഖ്യാപിച്ചുള്ള പോസ്റ്റര്‍ റിലീസ് ചെയ്തത്. പ്രശാന്ത് നിലാണ് ചിത്രത്തിന്‍റെ സംവിധായകന്‍. വിജയ് കിരഗണ്ടൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വലിയ താരനിര തന്നെയുണ്ടാകും എന്നാണ് പറയപ്പെടുന്നത്. രവി ബസ്രൂറാണ് സംഗീതം. കെജിഎഫ് ചാപ്റ്റര്‍ വണ്‍ 250 കോടിയോളം കളക്ഷന്‍ നേടിയ ചിത്രമാണ്.

മോണ്‍സ്റ്റര്‍ തിരിച്ചുവരുന്നു; കെ.ജി.എഫ് ചാപ്റ്റര്‍ 2 റിലീസ് തിയതി പ്രഖ്യാപിച്ചു

കര്‍ണാടക മഹാരാഷ്ട്ര ബോര്‍ഡറിലുള്ള കോലാറിലെ സ്വര്‍ണഘനിയുമായി ബന്ധപ്പെട്ട് നടക്കുന്ന പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. യഷ് അവതരിപ്പിച്ച റോക്കി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കെജിഎഫിന്‍റെ തിരക്കഥ.