LiveTV

Live

Entertainment

അയ്യപ്പനും കോശിയും തമിഴിലേക്ക്; റൈറ്റ്സ് നേടിയെടുത്ത് ആടുകളം നിര്‍മ്മാതാവ്

സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ അഗ്നിവേഷ് രഞ്ജിത്താണ് ചിത്രത്തിന്‍റെ തമിഴ് റൈറ്റ്സ് വിറ്റുപോയെന്ന് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്

അയ്യപ്പനും കോശിയും തമിഴിലേക്ക്; റൈറ്റ്സ് നേടിയെടുത്ത് ആടുകളം നിര്‍മ്മാതാവ്

തിയേറ്ററുകളില്‍ വന്‍ വിജയമായ സച്ചിയുടെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്‍റെ തമിഴ് റൈറ്റ്സ് സ്വന്തമാക്കി നിര്‍മാതാവ് കതിരേശന്‍. ആടുകളം, ജിഗര്‍ദണ്ട തുടങ്ങിയ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവാണ് കതിരേശന്‍. ഈ രണ്ടു ചിത്രങ്ങള്‍ക്കും ദേശീയ പുരസ്കാരങ്ങളും ലഭിച്ചിരുന്നു. ജിഗര്‍ദണ്ടയിലെ അഭിനയത്തിന് ബോബി സിംഹക്കും ആടുകളത്തിലെ അഭിനയത്തിന് ധനുഷിനുമാണ് ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചത്. അതുകൊണ്ടുതന്നെ അയ്യപ്പനും കോശിയും തമിഴിലേക്കെത്തുമ്പോള്‍ പ്രതീക്ഷക്ക് വകയുണ്ടെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

അയ്യപ്പനും കോശിയും തമിഴിലേക്ക്; റൈറ്റ്സ് നേടിയെടുത്ത് ആടുകളം നിര്‍മ്മാതാവ്

അനാര്‍ക്കലിക്ക് ശേഷം സച്ചി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിന്‍റെ ടെലിവിഷന്‍ റൈറ്റ്സ് വിറ്റതിലൂടെ വലിയ ലാഭമാണ് നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചത്. സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ അഗ്നിവേഷ് രഞ്ജിത്താണ് ചിത്രത്തിന്‍റെ തമിഴ് റൈറ്റ്സ് വിറ്റുപോയെന്ന് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഇതിനുശേഷം മറ്റു ഭാഷകള്‍ക്കും ചിത്രം വരുമെന്ന സൂചനകളും തെളിയുന്നുണ്ട്.