LiveTV

Live

Entertainment

സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുന്നു; അഞ്ചാമത്തെ ചിത്രം അടുത്ത വര്‍ഷം

ക്രൂരമായ കൊലപാതകങ്ങളുടെ രഹസ്യമഴിക്കാന്‍ സേതുരാമയ്യര്‍ വീണ്ടും എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുന്നു; അഞ്ചാമത്തെ ചിത്രം അടുത്ത വര്‍ഷം

മമ്മുട്ടിയുടെ എക്കാലത്തെയും തരംഗമായ വേഷമാണ് സിബിഐ സീരീസിലെ സേതുരാമയ്യര്‍. എല്ലാം ബോക്സോഫീസില്‍ വന്‍ വിജയവും നേടിയിരുന്നു. ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങി നാലുചിത്രമാണ് സിബിഐ സീരിസില്‍ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. ഇപ്പോഴിതാ സിബിഐ സീരീസിന് ഒരു അഞ്ചാംഭാഗം കൂടി വരുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. എസ് എന്‍ സ്വാമി തന്നെ തിരക്കഥയെഴുതിയ ചിത്രം കെ മധുവാണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. മേയ് മാസത്തിൽ അല്ലെങ്കിൽ ജൂണിലോ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുന്നു; അഞ്ചാമത്തെ ചിത്രം അടുത്ത വര്‍ഷം

മമ്മൂട്ടി, കെ മധു, തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി, സംഗീത സംവിധായകന്‍ ശ്യാം തുടങ്ങിയവര്‍ വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതകളോടെയാണ് സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രം വരുന്നത്. ക്രൂരമായ കൊലപാതകങ്ങളുടെ രഹസ്യമഴിക്കാന്‍ സേതുരാമയ്യര്‍ വീണ്ടും എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ബാസ്‌ക്കറ്റ് കില്ലിങ്ങിലൂടെയാണ് സിനിമയുടെ കഥാ വികാസമെന്നും അറിയുന്നു. സിബിഐ ഫൈവ് അടുത്ത വര്‍ഷമായിരിക്കും മിക്കവാറും തിയ്യേറ്ററുകളിലേക്ക് എത്തുക.

1988 ലാണ് ഒരു സിബിഐ ഡയറി കുറിപ്പ് റിലീസിനെത്തുന്നത്. ഈ സിനിമ സൂപ്പര്‍ ഹിറ്റായതോടെ ജാഗ്രത എന്ന പേരില്‍ രണ്ടാം ഭാഗമിറങ്ങി. 1989 ലായിരുന്നു ജാഗ്രത തിയറ്ററുകളിലേക്ക് എത്തുന്നത്. ശേഷം 2004 ല്‍ മൂന്നാം ഭാഗമായി സേതുരാമയ്യര്‍ സിബിഐ യും 2005 ല്‍ നേരറിയാന്‍ സിബിഐ എന്ന പേരില്‍ നാലാം ഭാഗവും റിലീസിനെത്തിച്ചു. നാലിലും ഒരോ കൊലപാതകവും, അത് തെളിയിക്കാൻ എത്തുന്ന അന്വേഷണസംഗ തലവനായി മമ്മൂട്ടിയും എത്തി. അഞ്ചാം ഭാഗത്തിനായി വളരെ പ്രതീക്ഷയിലാണ് ആരാധകർ.15 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി ചിത്രത്തിന് വീണ്ടുമൊരു ഭാഗം വരുന്നത്.