LiveTV

Live

Entertainment

നടി കാവേരി സംവിധായികയാവുന്നു

രണ്ട് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഒരു റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലർ ആണ്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല

നടി കാവേരി സംവിധായികയാവുന്നു

നടി കാവേരി സംവിധായികയാവുന്നു. അമ്മാനം കിളി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് കാവേരി. ബാലതാരമായിട്ടായിരുന്നു കാവേരിയുടെ അരങ്ങേറ്റം. മലയാളം മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും കാവേരി അഭിനയിച്ചിട്ടുണ്ട്. ഒരു ഇടവേളയ്ക്കുശേഷം സിനിമയിലേക്ക് തിരിച്ചെത്തുകയാണ് കാവേരി ഇപ്പോള്‍. നടിയായിട്ടല്ല, സംവിധായിക ആയിട്ടാണ് കാവേരിയുടെ തിരിച്ചുവരവെന്ന് മാത്രം.

നടി കാവേരി സംവിധായികയാവുന്നു

തെലുങ്ക് നടന്‍ ചേതന്‍ ചീനു നായകനായി എത്തുന്ന പുതിയ ചിത്രമാണ് കാവേരി സംവിധാനം ചെയ്യുന്നത്. രണ്ട് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഒരു റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലർ ആണ്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കെ.2.കെ പ്രൊഡക്ഷന്‍സാണ് ചിത്രം നിർമിക്കുന്നത്. അവരുടെ ആദ്യ ചിത്രമാണിത്.

കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന ചിത്രത്തിലും ബാലതാരമായി കാവേരി അഭിനയിച്ചിട്ടുണ്ട്. കണ്ണാംതുമ്പി പോരാമോ എന്ന ഗാനത്തിലെ ബാലതാരമായുള്ള കാവേരിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉദ്യാനപാലകനെന്ന ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു കാവേരിയുടെ നായകന്‍. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ കലാഭവന്‍ മണിയുടെ നായികാവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.