LiveTV

Live

Entertainment

മലയാള സിനിമയിലെ ആദ്യ വനിതാ നിർമ്മാതാവിന് വിട

മലയാള സിനിമയിലെ ആദ്യ വനിതാ നിർമ്മാതാവിന് വിട

മലയാള സിനിമയിലെ ആദ്യ വനിതാ നിര്‍മാതാവ് ആരിഫ ഹസ്സന് വിട. മലയാള സിനിമാ തൊഴിലാളികളുടെ സംഘടനയായ ഫെഫ്ക അന്തരിച്ച ആരിഫ ഹസന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. സത്യന്‍ ടൈറ്റില്‍ റോളിലെത്തിയ ഏക സിനിമ ‘ബെന്‍സ് വാസു’, മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ‘സാമ്രാജ്യം’, ഐ.വി ശശി സംവിധാനം ചെയ്ത ‘തടാകം’, തുളസീദാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ശുദ്ധമദ്ധളം’, ഹരിഹരന്റെ ‘അനുരാഗകോടതി’ എന്നിങ്ങനെ 26ഓളം സിനിമകള്‍ നിര്‍മ്മിച്ച ആരിഫ ഹസന്‍ ഇന്നലെയാണ് എറണാകുളത്തെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരണപ്പെട്ടത്. 76 വയസ്സായിരുന്നു. ഖബറടക്കം ഇന്നലെ കൽവത്തി ജമാഅത്ത് മസ്ജിദിൽ നടന്നു.

 പ്രശസ്ത നിർമാതാവ് ആരിഫ ഹസൻ അന്തരിച്ചു
Also Read

പ്രശസ്ത നിർമാതാവ് ആരിഫ ഹസൻ അന്തരിച്ചു

ആരിഫ ഹസനെ ഓര്‍മ്മിച്ച് ഫെഫ്ക പ്രസിദ്ധീകരിച്ച കുറിപ്പ്:

ആരിഫ എന്റര്‍പ്രൈസസിന്റെ ബാനറില്‍ 26 സിനിമകൾ നിര്‍മ്മിച്ച മലയാള സിനിമയിലെ ആദ്യ വനിതാ നിര്‍മാതാവ് ആരിഫ ഹസ്സന്‍ (76) ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെ അന്തരിച്ചു. സംവിധായകനും, നിര്‍മ്മാതാവുമായിരുന്ന ഭർത്താവ് ഹസന്റെ പ്രചോദനത്തിലും സഹകരണത്തിലും പെരിയാര്‍, ചഞ്ചല,
ടൂറിസ്റ്റ് ബംഗ്ലാവ്, അഷ്ടമി രോഹിണി, വനദേവത, കാമധേനു, അമ്മായിയമ്മ, സൊസൈറ്റി ലേഡി, ചക്രായുധം,
അവള്‍ നിരപരാധി, സ്‌നേഹബന്ധം,
ബെന്‍സ് വാസു, മൂര്‍ഖന്‍, കാഹളം, ഭീമന്‍, തടാകം, അനുരാഗ കോടതി, അസുരന്‍, ജനകീയ കോടതി, രക്ഷസ്, രാധയുടെ കാമുകന്‍, നേതാവ്,
അഷ്ടബന്ധനം, ശുദ്ധമദ്ദളം, സാമ്രാജ്യം, തമിഴ് സിനിമ നാംഗിള്‍ എന്നീ 26 ചിതങ്ങൾ ആരിഫ നിർമ്മിച്ചിരുന്നു.

നാടക നടനായിരുന്ന തിലകന് സിനിമയില്‍ അവസരം നല്‍കിയത് പെരിയാര്‍ എന്ന സിനിമയിലൂടെയായിരുന്നു. പി.ജെ ആന്റണിയായിരുന്നു സിനിമയുടെ സംവിധായകന്‍. സുജാതയെ ആദ്യമായി പിന്നണി പാടിച്ചത് ആരിഫയായിരുന്നു. ടൂറിസ്റ്റ് ബംഗ്ലാവായിരുന്നു ചിത്രം. ഉണ്ണിമേരിക്ക് അഷ്ടമിരോഹിണി എന്ന ചിത്രത്തിലൂടെയും അവസരം നല്‍കി. ജോഷി എന്ന സംവിധായകന്‍ വരവറിയിച്ചത് ആരിഫ നിര്‍മ്മിച്ച മൂര്‍ഖന്‍ എന്ന സിനിമയിലൂടെയാണ്. ഭീമന്‍ രഘുവിന് സിനിമയില്‍ അവസരം നല്‍കിയതും ആരിഫ തന്നെ.

ഇവയില്‍ ആരിഫയുടെ അഞ്ചു ചിത്രങ്ങള്‍ ഭര്‍ത്താവ് ഹസനാണ് സംവിധാനം ചെയ്തത്. ബെന്‍സ് വാസു, ഭീമന്‍, അസുരന്‍, നേതാവ്, രക്ഷസ് എന്നിവയാണ് ആ ചിത്രങ്ങള്‍.
റിഷി, നരകാസുരന്‍, സാമ്രാജ്യം-2, തീഹാര്‍, അടുത്ത ഘട്ടം (തമിഴ്) എന്നീ ആറു പടങ്ങള്‍ നിര്‍മ്മിച്ച മകന്‍ അജ്മല്‍ ഹസനും സിനിമാ രംഗത്താണ്. മലയാള സിനിമയിലെ ആദ്യ വനിതാ നിർമ്മാതാവിന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ പ്രണാമം.