LiveTV

Live

Entertainment

കൊവിഡ് 19; ഷൂട്ടിങ്ങ് നിര്‍ത്തിവെക്കുന്ന കാര്യം സംവിധായകനും നിര്‍മാതാവിനും തീരുമാനിക്കാമെന്ന് ഫെഫ്ക

ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കണമെങ്കില്‍ പൂര്‍ത്തിയാക്കാമെങ്കിലും രോഗം ആരെയും ബാധിക്കില്ല എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ഏറ്റെടുത്തിട്ടാവണം

കൊവിഡ് 19; ഷൂട്ടിങ്ങ് നിര്‍ത്തിവെക്കുന്ന കാര്യം സംവിധായകനും നിര്‍മാതാവിനും തീരുമാനിക്കാമെന്ന് ഫെഫ്ക

കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി മാര്‍ച്ച് 31 വരെ തിയേറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ ഷൂട്ടിങ് നിര്‍ത്തിവെക്കണോ വേണ്ടയോ എന്നത് നിര്‍മ്മാതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് ഫെഫ്ക. മുഖ്യമന്ത്രിയുടെ നിര്‍ദേശം വന്നതിന് ശേഷമാണ് ഫെഫ്ക ജന. സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ ഇക്കാര്യം അറിയിച്ചത്. തീരുമാനം ആരോഗ്യസംബന്ധമായതിനാല്‍ വിവേകപരമായ തീരുമാനമായിരിക്കണം എടുക്കേണ്ടതെന്നും പരമാവധി സുരക്ഷ ഉറപ്പുവരുത്തണമെന്നും ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കണമെങ്കില്‍ പൂര്‍ത്തിയാക്കാമെങ്കിലും രോഗം ആരെയും ബാധിക്കില്ല എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ഏറ്റെടുത്തിട്ടാവണം. ലൊക്കേഷനില്‍ ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളില്‍ അതീവ ജാഗ്രത വേണം. ഇക്കാര്യം സിനിമയുടെ അണിയറപ്രവര്‍ത്തകരായ ഓരോരുത്തരെയും അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.